Tuesday July 16th, 2019 - 10:06:pm
topbanner
topbanner

നാനി മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ചു.. മുരുഗദോസും രാഘവ ലോറന്‍സും നല്ല മനുഷ്യരാണ് അവർ നാനിയെപ്പോലെ പിശാചുക്കളെന്നും ശ്രീറെഡ്ഡി

rajani v
നാനി മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ചു.. മുരുഗദോസും രാഘവ ലോറന്‍സും നല്ല മനുഷ്യരാണ് അവർ നാനിയെപ്പോലെ പിശാചുക്കളെന്നും ശ്രീറെഡ്ഡി

ചെന്നൈ: തെലുങ്ക് സിനിമാലോകത്തെ പിടിച്ചു കുലുക്കിയ ശേഷമായിരുന്നു ശ്രീറെഡ്ഡി വിവാദ കൊടുങ്കാറ്റ് തമിഴ് സിനിമാലോകത്തേക്ക് കടന്നത്. ഇപ്പോൾ ശ്രീ റെഡ്ഡിയുടെ ഓരോ വെളിപ്പെടുത്തലും തമിഴ് സിനിമാ ലോകം നോക്കി കാണുന്നത് ഭയപ്പാടോടെയാണ്. തമിഴിലെ നയന്‍താര അടക്കമുള്ള നായികമാരേയും ശ്രീ റെഡ്ഡി വെറുതെ വിട്ടില്ല.യുവതാരം നാനിക്കെതിരെയാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.

നടന്മാരായ നാനി, രാഘവേന്ദ്ര ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ എആര്‍ മുരുകദോസ്, സുന്ദര്‍ സി എന്നിവരെ അടക്കമുള്ളവരെയാണ് ശ്രീ റെഡ്ഡി തൊലിയുരിച്ചത്. തന്റെ ലിസ്റ്റ് ചെറുതാണെന്നും ചില നായികമാരുടേത് കണ്ടാല്‍ ഞെട്ടുമെന്നും നയന്‍താര, തൃഷ അടക്കമുള്ളവരെ പേരെടുത്ത് പറയാതെ ശ്രീ റെഡ്ഡി ഒളിയമ്ബുമെയ്തു.ചെയ്തു പോയ കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്നും ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും പറയുന്ന ശ്രീ റെഡ്ഡി രണ്ടും കല്‍പ്പിച്ചാണ് നിലകൊള്ളുന്നത്. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ നടി തുറന്നു പറഞ്ഞു…’കാസ്റ്റിങ് കൗച്ച് യാഥാര്‍ത്ഥ്യമാണ്.

ഓഡിഷന് വരുന്ന പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചാണ് പലരും വലയില്‍ വീഴ്ത്തുന്നത്.’നാനി വളരെ മോശക്കാരനാണ്. അയാള്‍ ബലം പ്രയോഗിച്ച് ഞാനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അയാളുടെ കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു. എന്നെ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്.എന്റെ ആദ്യത്തെ ലക്ഷ്യം അയാളാണ്. രാഘവ ലോറന്‍സും മുരുഗദോസും നല്ല മനുഷ്യരാണ്. അവര്‍ എന്തൊക്കെ പറഞ്ഞാലും നാനിയെപ്പോലെ പിശാചുക്കളല്ല.’ ശ്രീ റെഡ്ഡി പറയുന്നു.

റാണാദഗുബതിയുടെ സഹോദരന്‍ തന്നെ പ്രേമിച്ചു വഞ്ചിക്കുകയായിരുന്നെന്നും ശ്രീ റെഡ്ഡി പറയുന്നു.’വിശാലിനോട് എനിക്ക് ഒരു ദേഷ്യവുമില്ല. അദ്ദേഹം നാനിയെ പിന്തുണച്ചപ്പോള്‍ എനിക്ക് ദേഷ്യം തോന്നി.പിന്നീട് പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ മാപ്പ് ചോദിച്ചു കഴിഞ്ഞു. അദ്ദേഹത്തിനെ നേരിട്ട് കണ്ട് സംസാരിക്കണം. തമിഴില്‍ എനിക്ക് പിന്തുണ നല്‍കുന്നത് സംവിധായകനും നടനുമായ ടി. രാജേന്ദറാണ്. ഇനിയും പലരും പിന്തുണയുമായി രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.’തന്നെ ചൂഷണം ചെയ്തവരുടെ പേരുകള്‍ ഒറ്റയടിക്ക് പുറത്ത് വിടാത്തത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാതിരിക്കാനാണെന്നും ശ്രീറെഡ്ഡി പറയുന്നു.

സിനിമയില്‍ ചൂഷണം ചെയ്യപ്പെടാത്ത പെണ്‍കുട്ടികള്‍ വിരളമാണ്. അവര്‍ അതൊക്കെ പുറത്ത് പറഞ്ഞാല്‍ പിന്നീട് എന്താണ് സംഭവിക്കുക ശ്രീ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.‘ഞാന്‍ ഇപ്പോഴും ലോറന്‍സ് മാസ്റ്ററെ ബഹുമാനിക്കുന്നു. നിങ്ങള്‍ ചെയ്തത് എന്താണെന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം. എന്റെ സുഹൃത്തിനും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. ഞാന്‍ എന്തിന് കള്ളം പറയണം, എന്തുകൊണ്ടും ലോറന്‍സ് മാസ്റ്ററേക്കാള്‍ പ്രശസ്തി ഇപ്പോള്‍ എനിക്കുണ്ട്.എന്റെ അമ്മ ഒരിക്കല്‍ പറഞ്ഞതാണ് സിനിമയിലേക്ക് പോകരുതെന്ന്. അന്ന് അനുസരിച്ചില്ല. അതിന്റെ ഫലമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ഞാന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചത് തൃഷയെ കണ്ടിട്ടാണ്.

ഒരിക്കല്‍ ഞാനും എന്റെ മുന്‍കാമുകനും ഒരുമിച്ച് ഒരു പബ്ബില്‍ പോയി. അവിടെ തൃഷയും റാണയും മദ്യമൊക്കെ കഴിച്ച് ആസ്വദിക്കുന്നുണ്ടായിരുന്നു.എന്റെ കാമുകന്‍ തൃഷയെ പ്രശംസിക്കാന്‍ തുടങ്ങി. അവര്‍ സുന്ദരിയാണെന്ന് പറഞ്ഞു. അന്നാണ് എനിക്ക് ഒരു നടി ആകണമെന്ന് തോന്നിയത്. തുടര്‍ന്ന് ഉണ്ടായിരുന്ന ജോലിയും രാജിവെച്ച് സിനിമയിലേക്ക് പോയത്.

ഓഡിഷന്‍ കഴിഞ്ഞ് സിനിമയുടെ സെറ്റിലെത്തിയപ്പോഴാണ് ഓരോരുത്തര്‍ ലൈംഗിക സേവനങ്ങള്‍ ചോദിച്ച് വരാന്‍ തുടങ്ങിയത്. ആദ്യം വന്നത് ഒരു സംവിധായകനായിരുന്നു. എനിക്ക് സമയം വേണമെന്ന് ഞാന്‍ അയാളോട് പറഞ്ഞു.കാരണം എനിക്ക് ഒന്നും ഉള്‍ക്കൊള്ളാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ എന്റെ കാമുകന്റെ കൂടെ മാത്രമേ പോകാറുള്ളൂ. രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് അഭിനയിക്കുമ്പോള്‍ എന്നെ എത്രമാത്രം ഉപദ്രവിക്കാമോ അത്രയും ആ സംവിധായകന്‍ ഉപദ്രവിച്ചു.’

 

 

 

Read more topics: nani, sreereddi, contraversy
English summary
nani sreereddi contraversy
topbanner

More News from this section

Subscribe by Email