Sunday August 25th, 2019 - 3:36:pm
topbanner
topbanner

'നാന്‍ പെറ്റ മകന്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

JB
'നാന്‍ പെറ്റ മകന്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സജി എസ് പാലമേല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമായ 'നാന്‍ പെറ്റ മകന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സജിയുടെ ആദ്യ സിനിമ 'ആറടി ' (6ളലല)േ ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും 2016 ഐഎഫ്എഫ്‌കെയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2017 ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

അഭിമന്യുവിന്റേയും ഈയടുത്ത് മരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടേയും ജീവിതയാത്രകള്‍ പരാമര്‍ശിക്കുന്നുമുണ്ട് സിനിമ. 'നാന്‍ പെറ്റ മകന്‍' സിനിമയുടെ 'ഫസ്റ്റ് ലുക്ക് പോസ്റ്റര്‍' ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ബാലതാരം മിനോണ്‍ ആണ് അഭിമന്യുവായി വേഷമിടുന്നത്. അഭിമന്യുവിന്റെ അച്ഛനായി വേഷമിടുന്നത് ശ്രീനിവാസന്‍ ആണ്. സൈമണ്‍ ബ്രിട്ടോയായി അഭിനയിക്കുന്നത് നടന്‍ ജോയ് മാത്യുവുമാണ്. മഹാരാജാസിലും അഭിമന്യുവിന്റെ ജന്മസ്ഥലമായ വട്ടവടയിലും ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

 

English summary
nan petta makan film first look poster
topbanner

More News from this section

Subscribe by Email