topbanner
Thursday October 19th, 2017 - 4:07:pm
topbanner

സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടു; 'സെക്‌സി ദുര്‍ഗ' ഇനിമുതല്‍ 'എസ് ദുര്‍ഗ'

sadu prakash
സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടു; 'സെക്‌സി ദുര്‍ഗ' ഇനിമുതല്‍ 'എസ് ദുര്‍ഗ'

തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ മലയാള സിനിമ 'സെക്‌സി ദുര്‍ഗ'യുടെ പേര് മാറ്റി. 'എസ് ദുര്‍ഗ' എന്നാണ് 'സെക്‌സി ദുര്‍ഗ'യുടെ പുതിയ പേര്. എന്നാല്‍, വിദേശരാജ്യങ്ങളിലും ഓണ്‍ലൈനിലും സെക്‌സി ദുര്‍ഗ എന്ന പേരില്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ അറിയിച്ചു.

സിനിമയുടെ പേരിനെതിരെ ചിലര്‍ സെന്‍സര്‍ ബോര്‍ഡിനു പരാതി നല്‍കിയിരുന്നു. സിനിമ സെന്‍സര്‍ ചെയ്തശേഷം പേരു മാറ്റാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് ബോര്‍ഡ് അറിയിച്ചത്. തുടര്‍ന്ന് 'എസ് ദുര്‍ഗ' എന്ന പേരു നിര്‍ദ്ദേശിച്ചു. യു.എ സര്‍ട്ടിഫിക്കറ്റാണു ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള റോട്ടര്‍ഡാം പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സിനിമയാണ് സെക്‌സി ദുര്‍ഗ.

ചിത്രത്തിന് പത്തോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സനല്‍ കുമാര്‍ ശശിധരന്റെ മൂന്നാമത്തെ ചിത്രമാണ് സെക്‌സി ദുര്‍ഗ. കണ്ണന്‍ നായരും രാജശ്രീ ദേശ്പാണ്ഡെയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉന്മാദിയുടെ മരണം എന്ന നാലാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് സനല്‍ കുമാര്‍.

ഒരാള്‍പ്പൊക്കമാണ് സനല്‍ കുമാര്‍ ശശിധരന്റെ ആദ്യ ചിത്രം. മീന കന്ദസാമിയും പ്രകാശ് ബാരെയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ഒഴിവ് ദിവസത്തെ കളി ആണ് സനലിന്റെ രണ്ടാമത്തെ ചിത്രം.

 

English summary
The name of movie sexy durga changed to s durga
topbanner topbanner

More News from this section

Subscribe by Email