Friday November 16th, 2018 - 4:03:pm
topbanner

ഭര്‍ത്താവ് ഗര്‍ഭിണിയാകുന്ന കഥയുമായി നാന്‍ സെയ്ത കുറുമ്പ്

suji
ഭര്‍ത്താവ് ഗര്‍ഭിണിയാകുന്ന കഥയുമായി നാന്‍ സെയ്ത കുറുമ്പ്

നാന്‍ സെയ്ത കുറുമ്പ് എന്നത് സൂപ്പര്‍താരം രജനികാന്തിന്റെ ഹിറ്റ് ചിത്രമായ മൂണ്‍ട്രു മുഖത്തില്‍ നിന്നുമുള്ളതാണ്. 1982ലെ ഈ ഗാനം ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ രജനികാന്ത് പാടുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ പേരില്‍ പുതിയൊരു തമിഴ് ചിത്രം ഒരുങ്ങുകയാണ്.

ഗര്‍ഭത്തെ കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ഗര്‍ഭം ധരിക്കുന്നത് സ്ത്രീയ്ക്ക് പകരം പുരുഷനാണെന്നതാണ് ഇതിലെ ട്വിസ്റ്റ്. പ്രമുഖ കൊമേഡിയനായ മഹാവിഷ്ണു സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമാണ് നാന്‍ സെയ്ത കുറുമ്പ്.

കായല്‍ എന്ന ചിത്രത്തിലെ താരംചന്ദ്രനും, മലയാളി അഞ്ജു കുര്യനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പുരുഷന്‍ വീര്‍ത്ത വയറുമായി പ്രസവ വേദന അനുഭവിക്കുന്നത് എല്ലാ ദിവസവും കാണുന്ന കാര്യമല്ല. ഹോളിവുഡില്‍ അര്‍ണോള്‍ഡ് ഷ്വാസനഗര്‍ വരെ പയറ്റിയിട്ടുള്ള കഥയാണ് പുരുഷന്റെ പ്രസവം.

 

English summary
naan seidha kurumbus first look features a pregnant man
topbanner

More News from this section

Subscribe by Email