Friday September 21st, 2018 - 2:10:am
topbanner
Breaking News

മൈസ്റ്റോറിയുടെ പരാജയം പാർവതി കാരണമല്ല... മൈസ്റ്റോറി സംവിധായികയുടെ പരാമർശത്തിൽ പ്രതികരണവുമായി നടി മാല പാർവതി രംഗത്ത്...

Aswani
മൈസ്റ്റോറിയുടെ പരാജയം പാർവതി കാരണമല്ല... മൈസ്റ്റോറി സംവിധായികയുടെ പരാമർശത്തിൽ പ്രതികരണവുമായി നടി മാല പാർവതി രംഗത്ത്...

കൊച്ചി: എന്ന് നിന്റെ മൊയ്‌തീൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് പാർവതി അഭിനയ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രം എന്ന നിലയിൽ സിനിമ ആരാധകർ ഒന്നടങ്കം ഉറ്റുനോക്കിയ ചിത്രമായിരുന്നു 'മൈസ്റ്റോറി'. എന്നാൽ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തു ഉയരാൻ ചിത്രത്തിന് കഴിഞ്ഞോ എന്ന കാര്യത്തിൽ സംശയം ബാക്കി നിൽക്കെ, മൈസ്റ്റോറി സിനിമയുടെ പരാജയം പാര്‍വതി കാരണമാണെന്ന രീതിയിൽ സംവിധായക പ്രതികരിച്ചതിനെതിരെ നടി മാല പാര്‍വതി രംഗത്ത്.

കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലാണ് പാര്‍വതി ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. മലയാളികള്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ചിത്രമാണ് കൂടെ. അവരുടെ സിനിമ വിജയിക്കാന്‍ എന്റെ സഹായം ആവശ്യമില്ല എന്നും നടി പറയുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് കൂടെയിലെ ഒരു ഗാനം പുറത്തിറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ ശ്രദ്ധ ക്ഷണിച്ച്‌ മാലാ പാര്‍വതി ഒരു പോസ്‌റ്റ് ഇട്ടിരുന്നു. ഇതിനെതിരെ പ്രതികരിച്ച്‌ ചിലര്‍ വന്നതിന് പിന്നാലെയാണ് മാലാ പാര്‍വതിയുടെ ഈ പ്രതികരണം. മൈസ്റ്റോറിയുടെ സംവിധായിക ചിത്രത്തിന്റെ പരാജയം പാര്‍വതിയുടെ മേല്‍ കെട്ടിവയ്ക്കുന്നുവെന്നും മാലാ പാര്‍വതി ആരോപിച്ചു. ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്ന കഥാപാത്രത്തിന്റെ അമ്മ വേഷത്തില്‍ എത്തുന്നത് മാലാ പാര്‍വതിയാണ്.

പോസ്റ്റിന്റെ പൂര്‍ണരൂപം .....

'കൂടെ എന്ന ചിത്രം അഞ്ജലി മേനോന്റെ ആണ്. അവരുടെ സിനിമ വിജയിക്കാന്‍ എന്റെ സഹായം ആവശ്യമില്ല. മൈസ്റ്റോറിയുടെ സംവിധായിക ആ ചിത്രത്തിന്റെ പരാജയം പാര്‍വ്വതിയുടെ തലയില്‍ വെച്ച്‌ കെട്ടുന്നു. അവര്‍ക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിൻ കാരണമായി ചൂണ്ടി കാട്ടുന്നു. അതിന്റെ തുടര്‍ച്ച പോലെ ഇത് വരുന്നത് ആ വാദത്തിന്റെ ശക്തി കൂട്ടും. ആ സിനിമ ഇത്രയെങ്കിലും ഓടിയത് പാര്‍വതി കാരണമാണ്. അമ്മ എന്ന സംഘടന ഈ വിഷയം ചര്‍ച്ച ചെയ്തില്ല. ചെയ്ത വിഷയത്തിലെ അഭിപ്രായം ഞാന്‍ ഇന്നലെയും കൂടി റിപ്പോര്‍ട്ടറില്‍ പറത്തു. പുച്ഛത്തിന് നന്ദി. അത് കൊണ്ടാണ് ഇത്രയും എഴുതാന്‍ പറ്റിയത്'.

English summary
MyStory 's failure is not the cause of Parvathy; actress mala parvathi came against the allegation of my story director
topbanner

More News from this section

Subscribe by Email