Friday October 19th, 2018 - 12:31:pm
topbanner
Breaking News

മകനിട്ടത് മുസ്ലീം പേര് ; മതത്തിന് അപ്പുറം മനുഷ്യന് വിലകല്‍പ്പിക്കുന്നുവെന്ന് സൈജു കുറുപ്പ്

suji
മകനിട്ടത് മുസ്ലീം പേര് ; മതത്തിന് അപ്പുറം മനുഷ്യന് വിലകല്‍പ്പിക്കുന്നുവെന്ന് സൈജു കുറുപ്പ്

തന്റെ മകന് നല്‍കിയത് ഒരു മുസ്ലീം പേരാണെന്ന് നടന്‍ സൈജു കുറുപ്പ്. മതത്തിന് അപ്പുറം മനുഷ്യന് വില കല്‍പ്പിക്കുന്ന വ്യക്തിയാണ് താനെന്നും അതിനാലാണ് അങ്ങനെ ഒരു പേര് നല്‍കിയതെന്നും സൈജു അഭിമുഖത്തില്‍ പറഞ്ഞു. എന്താണ് പേരെന്ന് പറഞ്ഞിട്ടില്ല.

ആട് 2 ലെ അറയ്ക്കല്‍ അബു എന്ന കഥാപാത്രം ഹിറ്റായിരുന്നു. ഇതിനെ പറ്റിയുള്ള ചോദ്യത്തിനാണ് സൈജു ഇങ്ങനെ മറുപടി നല്‍കിയത്
കഥാപാത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ഇങ്ങനെ വൈറല്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ കഥാപാത്രം ഹിറ്റായിരുന്നത് കൊണ്ട് തന്നെ അറയ്ക്കല്‍ അബുവായി വീണ്ടും എത്തുമ്പോള്‍ മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷയായിരുന്നു ഭയപ്പെടുത്തിയത്. പാളിപ്പോകാനുള്ള സാധ്യത ഉണ്ടായിരുന്നതിനാല്‍ വളരെ സൂക്ഷിച്ചാണ് കഥാപാത്രം കൈകാര്യം ചെയ്തതെന്നും സൈജു കുറുപ്പ് പറഞ്ഞു.

 

Read more topics: son, muslim name , saiju kurup
English summary
my sons muslim name says my attitude about religion says saiju
topbanner

More News from this section

Subscribe by Email