topbanner
Friday July 21st, 2017 - 2:09:pm
topbanner

‘പാവാട’യുടെ ഗാനങ്ങള് റിലീസ് ചെയ്തു

NewsDesk
‘പാവാട’യുടെ ഗാനങ്ങള് റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247, പൃഥ്വിരാജ്‌ സുകുമാരൻ നായകനാകുന്ന ‘പാവാട’യുടെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് എബി ടോം സിറിയക്ക് ആണ്. ജയസൂര്യ, കെ ജി രഞ്ജിത്ത്, നെടുമുടി വേണു എന്നിവർ ചിത്രത്തിൽ ആലപിച്ചിട്ടുണ്ട്. ഗാനരചന ഹരിനാരായണൻ ബി കെയുടെതാണ്

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. കുരുത്തക്കേടിന്റെ കൂടാണേ
പാടിയത്: ജയസൂര്യ
ഗാനരചന: ഹരിനാരായണൻ ബി കെ
സംഗീതം: എബി ടോം സിറിയക്ക്

2. പാവം പാവാട
പാടിയത്: കെ ജി രഞ്ജിത്ത്
ഗാനരചന: ഹരിനാരായണൻ ബി കെ
സംഗീതം: എബി ടോം സിറിയക്ക്

3. ഇഹലോകജീവിതം
പാടിയത്: നെടുമുടി വേണു
സംഗീതം: എബി ടോം സിറിയക്ക്

ജി.മാര്‍ത്താണ്ഡന്‍ സംവിധാനം നിർവഹിച്ച ‘പാവാട’യുടെ കഥ ഒരുക്കിയിരിക്കുന്നത് ബിപിൻ ചന്ദ്രനും ഷിബിൻ ഫ്രാൻസിസുമാണ്. പൃഥ്വിരാജ്‌ സുകുമാരൻ, മിയ, അനൂപ്‌ മേനോൻ, നെടുമുടി വേണു, മണിയൻപിള്ള രാജു തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ് ജോണ്‍ കുട്ടിയും ഛായാഗ്രഹണം പ്രദീപ്‌ നായരുമാണ്. Muzik247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. മണിയൻപിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിർമ്മിച്ച ഈ ചിത്രം ആന്റോ ജോസഫ്‌ ഫിലിം കമ്പനി പ്രദർശത്തിനെത്തിക്കുന്നു.

Read more topics: Pavada, muzik247 , Prithviraj
English summary
muzik247 releases the songs of film Pavada
topbanner topbanner

More News from this section

Subscribe by Email