Sunday June 24th, 2018 - 1:04:am
topbanner
Breaking News

ക്രിസ്തീയ ഭക്തി ആൽബമായ 'യാഗം'ത്തിലെ 'എൻ നെഞ്ചിൽ' മ്യൂസിക് വീഡിയോ റിലീസ് ചെയ്തു

suvitha
ക്രിസ്തീയ ഭക്തി ആൽബമായ 'യാഗം'ത്തിലെ 'എൻ നെഞ്ചിൽ' മ്യൂസിക് വീഡിയോ റിലീസ് ചെയ്തു

കൊച്ചി: ക്രിസ്തീയ ഭക്തി ആൽബമായ 'യാഗം'ത്തിലെ "എൻ നെഞ്ചിൽ" എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. റവ. ഡി ജെ അജിത്‌ കുമാറിന്റെ വരികൾക്ക് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ഷൈനു ആർ എസ്‌ ആണ്. മ്യൂസിക് വീഡിയോയുടെ സംവിധാനവും ചിത്രസംയോജനവും ഷിജി വെമ്പായം നിർവഹിച്ചിരിക്കുന്നു. ഷൈനു ആർ എസിന്റെ കൂടെ രഞ്ജിത്തും നീനു ആർ എസും ഈ വിഡിയോയിൽ അഭിനയിച്ചിട്ടുണ്ട്.

അലൻ കുമാർ ഛായാഗ്രഹണവും ഹേലികാം ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് സെബാസ്റ്റ്യനുമാണ്. 'യാഗം' ആൽബത്തിൽ ഷൈനു ആർ എസ്‌ സംഗീതം പകർന്ന ഒമ്പതു ഗാനങ്ങളാണുള്ളത്. പി ജയചന്ദ്രൻ, സുജാത മോഹൻ, എം ജി ശ്രീകുമാർ, ശ്രീനിവാസ്, പാലക്കാട്‌ ശ്രീരാം, അഭ്രദിത ബാനർജ്ജി, ജോബ്‌ കുര്യൻ, ഗൗരി ലക്ഷ്മി, ഷൈനു ആർ എസ്‌ തുടങ്ങിയ പ്രഗത്ഭ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു.

പൂവച്ചൽ ഖാദർ, സന്തോഷ്‌ വർമ്മ, റവ. ഡി ജെ അജിത്‌ കുമാർ, രാജു ചേന്നാട്‌, ശ്രീപാർവ്വതി, അനൂപ്‌ മുകുന്ദൻ, പുഷ്പ ജയൻ എന്നിവരാണ് ഗാനങ്ങൾക്കു വരികൾ രചിച്ചിരിക്കുന്നത്. അമ്മ മീഡിയ നിർമിച്ച ഈ ആൽബത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണർ മ്യൂസിക്247നാണ്.

Read more topics: music video, released, album, Yagam,
English summary
The music video was released on yagam

More News from this section

Subscribe by Email