Wednesday November 21st, 2018 - 11:39:am
topbanner

അഭിപ്രായങ്ങളെ നേരിടേണ്ടത് അസഭ്യം കൊണ്ടും ആയുധം കൊണ്ടുമല്ല ; പാര്‍വതിയ്ക്ക് പിന്തുണയറിയിച്ച് മുരളി ഗോപി

suji
അഭിപ്രായങ്ങളെ നേരിടേണ്ടത് അസഭ്യം കൊണ്ടും ആയുധം കൊണ്ടുമല്ല ; പാര്‍വതിയ്ക്ക് പിന്തുണയറിയിച്ച് മുരളി ഗോപി

കസബ വിവാദത്തില്‍ നടി പാര്‍വതിയ്‌ക്കെിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തും സംവിധായകനുമായ മുരളീ ഗോപി.വിഷയത്തില്‍ നടി പാര്‍വതിയ്ക്ക് നിരവധി പേര്‍ പിന്തുണയുമായി എത്തിയിരുന്നു. മുരളീ ഗോപിയും തന്റെ പിന്തുണയറിയിച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതി. അവര്‍ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ!) പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്.
ഒരുപാട് പേരുടെ പ്രയത്‌നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍ ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും.

 

Read more topics: parvathy, murali gopi
English summary
murali gopi support parvathy
topbanner

More News from this section

Subscribe by Email