Wednesday September 26th, 2018 - 2:51:pm
topbanner

കണ്ണൂര്‍; പൂമരം പാട്ടുപാടി 4 വയസുകാരന്‍ താരമായി; യു ട്യബില്‍ കണ്ടത് 10 ലക്ഷത്തിലധികം[വീഡിയോ]

NewsDesk
കണ്ണൂര്‍; പൂമരം പാട്ടുപാടി 4 വയസുകാരന്‍ താരമായി; യു ട്യബില്‍ കണ്ടത് 10 ലക്ഷത്തിലധികം[വീഡിയോ]

കണ്ണൂര്‍: സൂപ്പര്‍ഹിറ്റായി മാറിക്കഴിഞ്ഞ പൂമരം സിനിമയിലെ ഗാനം ആലപിച്ച് നാലുവയസുകാരന്‍ ശ്രദ്ധേയനാകുന്നു. പള്ളിക്കുന്നിലെ മാപ്പിളപ്പാട്ട് ഗായകരായ നിസാമിന്റെയും മെഹറുന്നീസയുടെയും മകനായ സിഫ്രാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.

ഉപ്പ ഗാനമേളവേദികളില്‍ തകര്‍ത്ത് പാടിയ പൂമരം സിനിമയിലെ ഗാനം പാടണമെന്ന ആഗ്രഹം യാഥാര്‍ഥ്യമായപ്പോള്‍ മൂന്നുദിവസത്തിനുള്ള സിഫ്രാന്റെ ഗാനം ആസ്വദിച്ചത് പത്തുലക്ഷത്തിലേറെ പേര്‍.

സിഫ്രാനെ അഭിനന്ദിക്കാന്‍ പൂമരം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അടുത്തദിവസം സിഫ്രാന്റെ സ്‌കൂളിലെത്തുന്നുണ്ട്. ഉപ്പ നിസാമിന്റെ കൈപിടിച്ചെത്തിയാണ് പള്ളിക്കുന്നിലെ സൗപര്‍ണിക റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ സിഫ്രാന്‍ ഗായകനായത്.

ഉപ്പയുടേയും ഉമ്മയുടേയും കൂടെ റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെ പാട്ട് ഏറ്റുപാടിയാണ് തുടക്കം. പാടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ കലാഭവന്‍ മണിയുടെ മിന്നാമിനുങ്ങില്‍ തുടങ്ങി.

സിഫ്രാന്റെ പൂമരം ഗാനത്തിന് തയാറാക്കിയ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നതും കുടുംബം തന്നെ. ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച പൂമരം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സംവിധായകന്‍ എബ്രഡ് ഷൈനിന്റെ നേതൃത്വത്തില്‍ അടുത്തദിവസം ശ്രീപുരം സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയായ സിഫ്രാനെ കാണാനെത്തും.

Read more topics: Boy, Poomaram, Song, Video
English summary
4 Years old Boy Singing Poomaram Song Video
topbanner

More News from this section

Subscribe by Email