Friday August 17th, 2018 - 11:35:am
topbanner

മണിമുഴക്കം നിലച്ചിട്ടും പക ; മണിയുടെ ജീവിതം സിനിമയാക്കുന്നത് തടസ്സപ്പെടുത്തി പ്രമുഖ സംവിധായകൻ

RAsh
മണിമുഴക്കം നിലച്ചിട്ടും പക ; മണിയുടെ ജീവിതം സിനിമയാക്കുന്നത് തടസ്സപ്പെടുത്തി പ്രമുഖ സംവിധായകൻ

'ചാലക്കുടിക്കാരന്‍ ചങ്ങാതി' കലാഭവൻ മണിയുടെ ജീവിതംആസ്പതമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തെ തടസ്സപ്പെടുത്താൻ പ്രമുഖ സംവിധായകൻ ശ്രമിക്കുന്നുണ്ടെന്ന് ആരോപണവുമായി വിനയൻ രംഗത്തെത്തി. സിനിമയുടെ ടെക്നീഷ്യന്‍മാരോട് ഈ ചിത്രം തടസ്സപ്പെടുത്താനുള്ള നിര്‍ദേശം നല്‍കുന്നുവെന്നാണ് ആരോപണം.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശെന്തിലാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസമാണ് നടന്നത് . രാഷ്ട്രീയക്കാരും സിനിമാക്കാരും നിരവധി പേർ പങ്കെടുത്തു ചിത്രത്തിന്‍രെ പൂജയ്ക്കിടെ മല്ലിക സുകുമാരന്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകനാണ് വിനയനെന്ന് അവര്‍ പ്രസംഗത്തില്‍ തുറന്നുപറഞ്ഞിരുന്നു. വിനയന് വിലക്കേര്‍പ്പെടുത്തിയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിച്ചതിന് പൃഥിയെക്കൊണ്ട് മാപ്പ് പറയിക്കാനുള്ള ശ്രമവും നടന്നിരുന്നു. വിനയനെ വിലക്കിയ സംഭവത്തില്‍ കൂട്ടുചേര്‍ന്നതില്‍ പശ്ചാത്തപിക്കുന്നുവെന്ന് സംവിധായകന്‍ ജോസ് തോമസും പറഞ്ഞിരുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പൂജയ്ക്കിടയില്‍ മല്ലിക സുകുമാരനും ഫെഫ്ക ഭാരവാഹിയും സംവിധായകനുമായ ജോസ് തോമസും പ്രസംഗിച്ചത് കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്ന വിനയന്‍ പറയുന്നു.യാതൊരു തെറ്റും ചെയ്യാത്ത ഒരാളെ ഫെഫ്ക നേതാക്കളും സിനിമയിലെ പ്രമുഖരും ചേര്‍ന്ന് സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് പരിപാടിക്കിടയില്‍ ജോസ് തോമസ് പറഞ്ഞിരുന്നു. ജോസ് തോമസിന്റെ തുറന്ന് പറച്ചിലിൽ ഏറെ സന്തോഷമുണ്ടെന്ന് വിനയൻ പറഞ്ഞു.

Read more topics: movie, kalabhavan mani, life story
English summary
movie kalabhavan mani life story chalakkudikkaran changathi shooting vinayan
topbanner

More News from this section

Subscribe by Email