Friday February 22nd, 2019 - 5:45:am
topbanner

വില്ലനെയും ഗ്രേറ്റ് ഫാദറെയും കടത്തിവെട്ടി; ആദ്യ ദിനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി മാസ്റ്റര്‍പീസ്

Neethu
വില്ലനെയും ഗ്രേറ്റ് ഫാദറെയും കടത്തിവെട്ടി; ആദ്യ ദിനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി മാസ്റ്റര്‍പീസ്

വില്ലനെയും ഗ്രേറ്റ് ഫാദറെയും കടത്തിവെട്ടി മാസ്റ്റര്‍പീസ് റെക്കോര്‍ഡിലേയ്ക്ക്. ഗ്രേറ്റ് ഫാദറിന്റെ 4.31 കോടിയും, പുലിമുരുകന്റെ 4.05 കോടിയും, വില്ലന്റെ 3.74 കോടിയും മറികടന്നാണ് ആദ്യം ദിനം മാസ്റ്റര്‍പീസ് 5.11 എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ആദ്യ ദിനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമയായി മാസ്റ്റര്‍പീസ് മാറി.

മാസ്റ്റര്‍പീസ് നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇതാദ്യമായാണ് ഒരു മലയാള സിനിമ അഞ്ച് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. 1255 ഷോകളിലൂടെയാണ് മലയാളത്തില്‍ മറ്റു സിനിമകള്‍ക്ക് നേടാനാകാത്ത ഈ അപൂര്‍വ്വ നേട്ടം മാസ്റ്റര്‍പീസ് സ്വന്തമാക്കിയത്.

മൂന്നു ദിവസം പിന്നിടുബോള്‍ ചിത്രം 10 കോടിയും നേടിക്കഴിഞ്ഞു. ഇക്കാര്യം മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. തുടര്‍ന്നാണ് നിര്‍മ്മാതാക്കളും ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരമുള്ള പുതിയ പട്ടികയില്‍ ഇപ്പോഴും ബാഹുഹലി തന്നെയാണ് മുന്നില്‍. 6.27 കോടി. രണ്ടാം സ്ഥാനത്ത് 6.10 കോടി നേടിയ വിജയുടെ മെര്‍സലാണ്. മൂന്നാം സ്ഥാനത്താത്ത് മാസ്റ്റര്‍പീസും. 4.31 കോടിയുമായി ഗ്രേറ്റഫാദര്‍ നാലാമതും 4.27 കോടിയുമായി കബാലി അഞ്ചാം സ്ഥാനത്തുമാണ്. പുലിമുരുകന്‍ 4.05 കോടിയും, വില്ലന്‍ 3.74 കോടിയും, സോളോ 3.72 കോടിയുമമാണ് ആദ്യ ദിനം നേടിയിരിക്കുന്നത്.

Viral News

Read more topics: film, masterpiece , collection
English summary
most watched in first day masterpiece
topbanner

More News from this section

Subscribe by Email