Tuesday November 13th, 2018 - 10:19:am
topbanner

സെലക്ടീവാണ് ; സിനിമയുടെ വിധി നമ്മുടെ കൈയ്യിലല്ലെന്ന് ജയറാം

suji
സെലക്ടീവാണ് ; സിനിമയുടെ വിധി നമ്മുടെ കൈയ്യിലല്ലെന്ന് ജയറാം

പഞ്ചവര്‍ണതത്ത എന്ന ചിത്രത്തില്‍ കിടിലന്‍ ചേഞ്ചിലാണ് ജയറാം എത്തുന്നത്. തല മൊട്ടയടിച്ച് ക്ലീന്‍ ഷേവ് ലുക്കിലാകും ജയറാം അഭിനയിക്കുക. മലയാളത്തിലേക്ക് ജയറാമിന്റെ ശക്തമായൊരു തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. കഴിഞ്ഞ ചിത്രങ്ങള്‍ പരാജയമാകുന്നതിനെ കുറിച്ച് ജയറാം അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. പ്രേക്ഷകന്റെ കാഴ്ചപ്പാട് എന്തെന്ന് അറിയില്ലെന്നും നല്ല സിനിമകള്‍ തിരഞ്ഞെടുത്താണ് ചെയ്യുന്നതെന്നും ജയറാം പറയുന്നു.

സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന ആളാണ് ഞാന്‍. എന്നാല്‍ സിനിമകളുടെ വിധി നമ്മുടെ കൈയ്യില്‍ അല്ലല്ലോ. പ്രേക്ഷകന് ഇഷ്ടപ്പെടണം കൂടാതെ കുറച്ചൊക്കെ ഭാഗ്യവും വേണം. എല്ലാ സിനിമകള്‍ക്കും ഒരുപാട് കഷ്ടപ്പെടാറുണ്ട്. ഒരു ചിത്രം പര്‍ത്തിയായി മുപ്പതോ നാല്‍പതോ ദിവസം അവധി എടുത്തതിന് ശേഷമാകും അടുത്ത ചിത്രത്തില്‍ അഭിനയിക്കുകയെന്നും ജയാറം പറയുന്നു

മകന്‍ കാളിദാസിന്റെ പൂമരം മാര്‍ച്ചിന് റിലീസ് ചെയ്യുമെന്നും ജയറാം വ്യക്തമാക്കി

 

Read more topics: jayaram, choosy
English summary
more selective in movie says jayaram
topbanner

More News from this section

Subscribe by Email