Tuesday February 19th, 2019 - 10:57:am
topbanner

ചിന്മയിയെ പുറത്താക്കിയതിനെതിരെ സംഘടനയെ കളിയാക്കി തപ്‌സി

suji
ചിന്മയിയെ പുറത്താക്കിയതിനെതിരെ സംഘടനയെ കളിയാക്കി തപ്‌സി

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച ചിന്മയിയെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിനെതിരെ താരങ്ങള്‍.

ബോളിവുഡ് നടി തപ്‌സ്വി പന്നു, വിശാല്‍ ദദ്‌ലാനി, നടിയും അവതാരികയുമായ അനസൂയ ഭരദ്വാജ് തുടങ്ങിയവര്‍ ചിന്മയിക്ക് പിന്തുണയുമായി രംഗത്തെത്തി. ചിന്മയിയുടെ കൂടെ ജോലി ചെയ്തതില്‍ അഭിമാനമുണ്ടെന്നും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും വിശാല്‍ ദദ്‌ലാനി ട്വിറ്ററില്‍ കുറിച്ചു. സംഘടനെ പരിഹസിച്ച് തപ്‌സിയും ട്വിറ്ററില്‍ കുറിച്ചു. എന്ത് എതിക്‌സ് എന്നാണ് താരം ചോദിച്ചത്.

രാഷ്ട്രീയ പ്രവര്‍ത്തകനും നടനുമായ രാധാ രവിയാണ് ഡബ്ബിംഗ് യൂണിയനെ നയിക്കുന്നത്. അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ എപ്പോഴും നിശബ്ദരാക്കുന്ന ആളാണ് രാധാ രവിയെന്നും ചിന്മയി ആരോപിച്ചു. അതേസമയം അംഗത്വ ഫീസ് അടയ്ക്കാത്തതിനാലാണ് ചിന്മയിയെ പുറത്താക്കിയതെന്നാണ് സംഘടന നല്‍കുന്ന വിശദീകരണം.

തനിക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് പുറത്താക്കല്‍ നടപടിയെന്ന് ചിന്മയി ആരോപിച്ചു. കുറച്ചു നാള്‍ക്ക് മുമ്പാണ് വൈരമുത്തുവിനെതിരെ ലൈംഗീക ആരോപണവുമായി ചിന്മയി രംഗത്തു വന്നത്. സഹകരിക്കണം എന്നാവശ്യപ്പെട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നായിരുന്നു ആരോപണം. 96 തന്റെ അവസാന പടമാകുമെന്നും തനിക്ക് ഇനി ചിത്രം ലഭിക്കാന്‍ സാധ്യതയില്ലെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു.

 

Viral News

Read more topics: actresses , chinmayi
English summary
more actresses support chinmayi
topbanner

More News from this section

Subscribe by Email