Friday September 21st, 2018 - 9:23:pm
topbanner

51 നാള്‍ കൊണ്ട് 18 കിലോ കുറച്ചു കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍

suji
51 നാള്‍ കൊണ്ട് 18 കിലോ കുറച്ചു കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍

51 ദിവസം ശരീരത്തെ മെരുക്കി യൗവനം തിരിച്ചുപിടാക്കാനുള്ള മോഹന്‍ലാല്‍ ശ്രമം വിജയം കണ്ടു.18 കിലോ തൂക്കം കുറച്ച് പുതിയ ലുക്കിലായി മോഹന്‍ലാല്‍.ഒടിയന്‍ എന്ന പുതിയ സിനിമയിലെ കഥാപാത്രമായ മാണിക്യന്റെ യൗവന കാലത്തിന് വേണ്ടിയാണ് ലാലിന്റെ ഒരുക്കം.

മോഹന്‍ലാല്‍ നടത്തിയത് കഠിന പരിശീലനങ്ങളാണ് .ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന് കീഴിലായിരുന്നു പരിശീലനം.ലോക നിലവാരത്തിലുള്ള കായിക താരങ്ങളേയും ഹോളിവുഡ് താരങ്ങളേയും പരിശീലിപ്പിക്കുന്ന സംഘമാണ് എത്തിയത്.

സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനും പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു.ദിവസേന ആറു മണിക്കൂറോളം നീണ്ട പരിശീലനം തുടരും.പരിശീലന കേന്ദ്രത്തില്‍ നിന്ന് പ്രത്യേക വാഹനത്തില്‍ രാത്രി രണ്ടുമണിയോടെ ലാല്‍ ചെന്നൈയിലേക്ക് തിരിച്ചു.ജനുവരി ആദ്യം ഒടിയന്‍ ചിത്രീകരണം പുനരാരംഭിക്കും.

Read more topics: mohanlal, weight loss ,odiyan
English summary
mohanlal weight loss for odiyan charactor
topbanner

More News from this section

Subscribe by Email