Saturday September 22nd, 2018 - 12:53:pm
topbanner

അമ്മയെ ഇനി മോഹന്‍ലാല്‍ നയിക്കും ; മുകേഷ് വൈസ് പ്രസിഡന്റ് ; ജനറല്‍ സെക്രട്ടറി ഇടവേള ബാബു

suji
അമ്മയെ ഇനി മോഹന്‍ലാല്‍ നയിക്കും ; മുകേഷ് വൈസ് പ്രസിഡന്റ് ; ജനറല്‍ സെക്രട്ടറി ഇടവേള ബാബു

മലയാള സിനിമയിലെ നടി നടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെ തിരഞ്ഞെടുത്തു. മുകേഷ് വൈസ് പ്രസിഡന്റ്.

ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ജോയ്ന്റ് ട്രഷറര്‍ സ്ഥാനത്ത് സിദ്ദിഖും ജഗദീഷും ചുമതലയേറ്റു

11 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയാണ് പുതിയതായി തിരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മറ്റി.

18വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സ്ഥാനത്തേക്ക് എത്തിയത്. യുവതാരങ്ങള്‍ പലരും ജനറല്‍ ബോഡിയില്‍ ഇല്ലാത്തതും ചര്‍ച്ചയായി. ഇതില്‍ തനിക്കുള്ള ഇഷ്ടക്കേട് പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷം മോഹന്‍ലാല്‍ പങ്കുവച്ചതായിട്ടാണ് റിപ്പോര്‍ട്ട് .

Read more topics: mohanlal , ammas president, mukesh
English summary
mohanlal takes charge as ammas president
topbanner

More News from this section

Subscribe by Email