Monday November 19th, 2018 - 2:52:pm
topbanner

പുതുമുഖസംവിധായകര്‍ക്ക് കൈകൊടുത്ത് മോഹന്‍ലാല്‍; 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' വരുന്നു

JB
പുതുമുഖസംവിധായകര്‍ക്ക് കൈകൊടുത്ത് മോഹന്‍ലാല്‍; 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' വരുന്നു

കൊച്ചി:മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിനു 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' എന്നാണ് പേരിട്ടിരിക്കുന്നത്. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സുനില്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും. വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളില്‍ അസോസ്യറ്റ് ആയും ഇരുവരും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് നിര്‍മിക്കുന്ന ചിത്രമാകും ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന് ശേഷമാകും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുക. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനാണ് റീലിസിനൊരുങ്ങിയിരിക്കുന്ന ലാലിന്റെ ചിത്രം.

 

English summary
mohanlal new film announced ittimani made in china
topbanner

More News from this section

Subscribe by Email