Tuesday December 18th, 2018 - 6:49:pm
topbanner

വിക്രം ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ ?

suji
വിക്രം ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ ?

വിക്രം നായകനാകുന്ന ആര്‍എസ് വിമല്‍ ചിത്രം മഹാവീര്‍ കര്‍ണ്ണയില്‍ ഭീമനായി എത്തുന്നത് മോഹന്‍ലാലാകുമെന്ന് റിപ്പോര്‍ട്ട്. വിക്രമിനെ നായകനാക്കി ആര്‍എസ് വിമല്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി തുടങ്ങും. 300 കോടിയിലേറെ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സെറ്റ് വര്‍ക്കുകള്‍ റാമോജി ഫിലിം സിറ്റിയില്‍ തുടങ്ങി

തിരുവനന്തപുരത്തെത്തിയ വിമല്‍ മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. എന്നാല്‍ രണ്ടാമൂഴം ചെയ്യാനിരിക്കേ മോഹന്‍ലാല്‍ മറ്റൊരു ഭീമന്‍ വേഷം ചെയ്യുമോയെന്ന് വ്യക്തമല്ല.

വിക്രമിന്റെ ചിത്രം ഇതിനകം വാര്‍ത്തയായി കഴിഞ്ഞു. ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ലോകസിനിമയിലെ ഏറ്റവും മികച്ച വിഷ്വല്‍ എഫക്ട് വിദഗ്ധരെ തന്നെ സിനിമയ്ക്കായി സമീപിക്കും. ഹൈദരാബാദ്, ജയ്പൂര്‍, കാനഡ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.

 

Read more topics: mohanlal,bheeman role
English summary
mohanlal may act in bheeman role
topbanner

More News from this section

Subscribe by Email