Monday September 24th, 2018 - 9:19:am
topbanner

ലാലേട്ടൻ ചങ്കല്ല ചങ്കിടിപ്പാണ്: മഞ്ജുവും ഇന്ദ്രജിത്തും ലാലേട്ടൻ ആരാധകരാകുന്നു

suvitha
ലാലേട്ടൻ ചങ്കല്ല ചങ്കിടിപ്പാണ്: മഞ്ജുവും ഇന്ദ്രജിത്തും ലാലേട്ടൻ ആരാധകരാകുന്നു

മഞ്ജു വാര്യരും ഇന്ദ്രജിത്തും മോഹൻലാലിന്റെ കടുത്ത ആരാധകരാണ്. എന്നാൽ കേരളക്കരയിൽ മോഹൻലാലിനെ ഇഷ്ടപ്പെടുന്നവർ തന്നെയാണ് എല്ലാവരും. പക്ഷെ മഞ്ജു വാര്യരും ഇന്ദജിത്തും കട്ട ലാൽ ഫാൻസായി മാറുന്ന ചിത്രം ഒരുങ്ങാൻ പോകുകയാണ്. സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും മോഹന്‍ലാലിന്റെ ആരാധകരാകുന്നത്.

ചിത്രത്തിന്റെ പേര് തന്നെ മോഹൻലാൽ എന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചങ്ങല്ല ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്‌ലൈനിലാണ് ചിത്രം ഇറങ്ങുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമായാണ് ചിത്രത്തില്‍ എത്തുന്നത്.

ലാലേട്ടന്റെ ജന്മദിനത്തില്‍ ഇന്ദ്രജിത്ത് ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. ഗാനങ്ങള്‍ മനു മഞ്ജിത്തും നിര്‍വ്വഹിക്കും.

English summary
Manju and Indrajith are fans of Lalettan
topbanner

More News from this section

Subscribe by Email