Friday September 20th, 2019 - 12:39:am
topbanner
Breaking News
jeevanam

ചട്ടയും മുണ്ടും ധരിച്ച് മോഹന്‍ ലാല്‍ : ' ഇട്ടിമാണി 'യിൽ മെഗാ മാര്‍ഗംകളി

Anusha Aroli
ചട്ടയും മുണ്ടും ധരിച്ച് മോഹന്‍ ലാല്‍ : ' ഇട്ടിമാണി 'യിൽ മെഗാ മാര്‍ഗംകളി

തൃശൂര്‍: മാര്‍ഗംകളി വേഷത്തില്‍ മോഹന്‍ ലാല്‍. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിലെ ഒരു രംഗത്തിനായി അദ്ദേഹം അണിഞ്ഞവേഷമാണു വൈറലായത്.520 കുടുംബങ്ങളെ ഉള്‍പ്പെടുത്തി മാള ഇടവക കുടുംബ സമ്മേളന കേന്ദ്ര സമിതി നടത്തിയ മെഗാ മാര്‍ഗംകളി അതേ രീതിയില്‍ സിനിമയില്‍ പകര്‍ത്തുകയായിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ചീഫ് അസോസിയേറ്റ് സംവിധായകനായിരുന്ന ജിബി മാളയും ജോജുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഈ സിനിമ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് നിര്‍മിക്കപ്പെടുന്നത്.

520 കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മാള ഇടവക കുടുംബ സമ്മേളന കേന്ദ്ര സമിതി നടത്തിയ മെഗാ മാര്‍ഗംകളി അതേ രീതിയില്‍ ഈ സിനിമയിലേക്ക് എടുക്കാന്‍ സംവിധായകരും നിര്‍മാതാവും തീരുമാനിക്കുകയായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടതും ശ്രദ്ധേയമായിട്ടുണ്ട്. മാര്‍ഗംകളി വേഷത്തില്‍ എത്തുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയായില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വന്‍ ജനശ്രദ്ധ നേടി. ലൂസിഫര്‍ എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. തൃശൂര്‍ പശ്ചാത്തലത്തിലാണ് ചിത്രം എത്തുന്നത്.

32 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രമാണിത്. ചട്ടയും മുണ്ടും ധരിച്ച് ചുണ്ടില്‍ ലിപ്സ്റ്റിക്കുമിട്ട് മാര്‍ഗം കളിക്ക് ചുവടുവക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. മോഹന്‍ലാലിനൊപ്പം ഹണി റോസ്, സലീം കുമാര്‍, സിദ്ദിഖ്, അരിസ്റ്റോ സുരേഷ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സിംഗപ്പൂര്‍, തൃശൂര്‍, എറണാകുളം, ചൈന എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

Viral News

English summary
mohanlal latest film ettimaani mega margam kali
topbanner

More News from this section

Subscribe by Email