topbanner
Saturday November 25th, 2017 - 1:10:pm
topbanner
Breaking News

ലാൽസലാം മോഹൻലാൽ ടെലിവിഷൻ സ്ക്രീനിലേക്ക്

NewsDesk
ലാൽസലാം മോഹൻലാൽ ടെലിവിഷൻ സ്ക്രീനിലേക്ക്

മോഹൻലാൽ ആദ്യമായി തന്റെ പേരിലുള്ള ഷോയുമായി മിനിസ്ക്രീനിൽ എത്തുന്നു. മോഹൻലാൽ അതിഥിയും അവതാരകനുമാകുന്ന പരിപാടി "ലാൽസലാം" ചിങ്ങമാസം മുതൽ അമൃത ചാനൽ സംപ്രേക്ഷണം ചെയ്യും. ലാലിന്റെ സിനിമ ജീവിതത്തിലൂടെ ഒരു സഞ്ചാരം എന്ന രീതിയിലാണ് ഈ ഷോ ഒരുക്കുന്നത്.

ഇത് ആദ്യമായാണ് ഒരു ചാനൽ പരിപാടിയുടെ ഭാഗമായി ലാൽ എത്തുന്നത്. ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന രീതിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന പരിപാടിയുടെ രണ്ട് പൈലറ്റ് എപ്പിസോഡുകൾ കഴിഞ്ഞമാസം ചിത്രീകരിച്ചിരുന്നു.

സിനിമാ താരം മീര നന്ദനാണ് പരിപാടിയുടെ ആങ്കറിംഗ്. മോഹാന്‍ലാലിന്റെ ജീവിതത്തിലെ നാഴികക്കല്ലുകളായ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയാറാക്കിയ 100 എപ്പിസോഡ് പരിപാടിയാണ് ലാല്‍സലാം. ഒരോ ചിത്രത്തിലെയും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ലാല്‍സലാമിലെത്തും. ആദ്യം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ വിശേഷങ്ങളുമായിട്ടാണ് പരിപാടി ആരംഭിക്കുക.

Read more topics: mohanlal, lalsalam, program,
English summary
mohanlal lalsalam program amritha channel
topbanner topbanner

More News from this section

Subscribe by Email