Monday August 20th, 2018 - 9:12:am
topbanner

കൊച്ചുണ്ണിയ്‌ക്കൊപ്പം പക്കിയായി മോഹന്‍ലാല്‍ ലൊക്കേഷനില്‍

suji
കൊച്ചുണ്ണിയ്‌ക്കൊപ്പം പക്കിയായി മോഹന്‍ലാല്‍ ലൊക്കേഷനില്‍

നീരാളി എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെക്ക്. മാംഗ്ലൂരിലാണ് ഷൂട്ടിങ്. നിവിന്‍ നായകനാകുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി താരമാണ്. ഇത്തിക്കരപക്കിയുടെ വേഷമാണ് ലാലിന്റെത് .സിനിമയിലെ പ്രധാന കഥാപാത്രമാണിത്.

19ാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയെപ്പറ്റിയുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്.നിവിന്റെ കൊച്ചുണ്ണിയുടെയും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കരപക്കിയുടെയും സീനുകളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.വ്യത്യസ്ഥ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. നടി പ്രിയ ആനന്ദാണ് നായിക.

സണ്ണി വെയ്ന്‍, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് .

 

 

Read more topics: mohanlal, ithikkara pakki, nivin
English summary
mohanlal join as pakki in kayamkulam kochunni
topbanner

More News from this section

Subscribe by Email