Sunday May 27th, 2018 - 1:30:pm
topbanner

38 വര്‍ഷക്കാലമായി ചെയ്യാത്ത പണിക്കിറങ്ങി ലാലേട്ടന്‍; മോഹന്‍ലാല്‍ ഇനി ബിഗ് ബോസ് അവതാരകന്‍

suji
38 വര്‍ഷക്കാലമായി ചെയ്യാത്ത പണിക്കിറങ്ങി ലാലേട്ടന്‍; മോഹന്‍ലാല്‍ ഇനി ബിഗ് ബോസ് അവതാരകന്‍

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഒരു റിയാലിറ്റി ഷോ അവതരിപ്പിക്കാനൊരുങ്ങുന്നു. 38 വര്‍ഷക്കാലത്തെ അഭിനയജീവിതത്തിനിടെ ഇതാദ്യമായാണ് മലയാളികളുടെ അഭിമാനതാരം അവതരാകന്റെ വേഷമണിയുന്നത്. ബിഗ് ബോസ് മലയാളം പതിപ്പാണ് താരം അവതരിപ്പിക്കുക.

പുതിയ ഉദ്യമത്തെക്കുറിച്ചുള്ള ത്രില്ലിലാണ് താനെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. 38 വര്‍ഷത്തെ കരിയറില്‍ പല കാര്യങ്ങളും പരീക്ഷിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു വലിയ ടിവി ഷോയുടെ ഭാഗമായി മാറുന്നത്. ബിഗ് ബോസായി എന്നെ തെരഞ്ഞെടുത്ത ടീമിന് നന്ദി, ലാലേട്ടന്‍ വ്യക്തമാക്കി.

16 പേര്‍ 100 ദിവസം 60 ക്യാമറകള്‍ക്ക് കീഴില്‍ ജീവിക്കുന്നതാണ് ഈ റിയാലിറ്റി ഷോ. ഇവര്‍ക്ക് പുറംലോകവുമായി ബന്ധമുണ്ടാകില്ല. മൊബൈലും, ഇന്റര്‍നെറ്റും കാണില്ല. ഇതില്‍ പങ്കെടുക്കുന്നവവരുടെ റഫറി ഡ്യൂട്ടിയാണ് ലാലേട്ടന്‍ ഏല്‍ക്കുക. ഈ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ജൂണില്‍ ആരംഭിക്കുന്ന ഷോ 3 സീസണുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

 

Read more topics: mohanlal, host the show
English summary
mohanlal is super excited to host the show

More News from this section

Subscribe by Email