Monday May 21st, 2018 - 12:20:pm
topbanner

ജിമ്മിക്കി കമ്മലിന് കടല്‍ക്കടന്നൊരു ആരാധകന്‍

rajani v
ജിമ്മിക്കി കമ്മലിന് കടല്‍ക്കടന്നൊരു ആരാധകന്‍

ഓണത്തിന് കേരളക്കരയാകെ ഏറ്റെടുത്ത 'ജിമിക്കി കമ്മല്‍'ന് രാജ്യത്തിന്റെ അതിര്‍ത്തി കടന്ന ഒരു ആരാധകന്‍ എത്തിയിരിക്കുന്നു. .ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ ആരാധകനാണ് താനെന്ന് സാക്ഷാല്‍ ജിമ്മി കിമ്മെല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനും ഓസ്‌കര്‍ അവാര്‍ഡ് നിശയുടെ അവതാരകനുമാണ് ജിമ്മി കിമ്മെല്‍. തനിക്ക് പാട്ട് ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം പാട്ട് കണ്ടത്. കോളജ് വിദ്യാര്‍ത്ഥികള്‍ ജിമ്മിക്കി കമ്മല്‍ പാട്ടിന് ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

വെളിപാടിന്റെ പുസ്തകത്തിന് വേണ്ടി ഷാന്‍ റഹ്മാന്‍ സംഗീതം ചെയ്ത ഗാനമാണ് എന്റമ്മേടെ ജിമ്മിക്കി കമ്മല്‍. വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. അനില്‍ പനച്ചൂരാനാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

 

 

English summary
mohanlal film song jimmikkammalu fans facebook

More News from this section

Subscribe by Email