Wednesday November 14th, 2018 - 6:56:pm
topbanner

മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും അല്‍ഫോണ്‍സ് പുത്രനെ ഒഴിവാക്കി

rajani
മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും അല്‍ഫോണ്‍സ് പുത്രനെ ഒഴിവാക്കി

മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെ ഒഴിവാക്കി. നിര്‍മ്മാതാവ് എസ്.എല്‍. വിമല്‍ കുമാര്‍ അല്‍ഫോണ്‍സിനൊപ്പം ചിത്രം ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ഭാര്യാ പിതാവും നിര്‍മ്മാതാവുമായ ആല്‍വിന്‍ ആന്റണി അനാവശ്യമായി ഇടപെടുമെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ അല്‍ഫോണ്‍സുമായി ചിത്രം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നിര്‍മ്മാതാവ് വിമല്‍ കുമാര്‍ അറിയിക്കുകയായിരുന്നു.

മോഹന്‍ലാല്‍ നായകനായ ലോക്പാല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് വിമല്‍ കുമാര്‍. ലോക്പാല്‍ തീയറ്ററില്‍ പരാജയമായിരുന്നു. ഇതിന് പരിഹാരമായാണ് വിമല്‍ കുമാറിന് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയത്.

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

പൃഥ്വിയുടെ പുതിയ ചിത്രത്തില്‍ അഞ്ച് നായികമാര്‍

ഒപ്പം കാണാന്‍ മോഹന്‍ലാല്‍ സുചിത്രയോടൊപ്പം എത്തി

Read more topics: mohanlal, film, alphonse puthran
English summary
mohanlal film alphonse puthran
topbanner

More News from this section

Subscribe by Email