Saturday November 17th, 2018 - 10:26:am
topbanner

മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടികെട്ടിൽ ഒരു പരാജയം കൂടി: ലാലിന്റെ സാഹസികതള്‍ നിഷ്ഫലം

NewsDesk
മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടികെട്ടിൽ ഒരു പരാജയം കൂടി: ലാലിന്റെ സാഹസികതള്‍ നിഷ്ഫലം

മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടികെട്ടിൽ ഒരു പരാജയം കൂടി. മേജര്‍ രവി മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി യുദ്ധ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്സ് നിരാശപ്പെടുത്തുന്നു. ചിത്രത്തിനായി ലാല്‍ പല സാഹസങ്ങളും ചെയ്തിരുന്നെങ്കിലും അതെല്ലാം നിഷ്ഫലമാക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ബിയോണ്ട് ബോര്‍ഡേഴ്സിന്റേത്. മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വിലയിരുമ്ബോള്‍ ചിത്രം നിരാശപ്പെടുത്തുന്നു എന്നുതന്നെ പറയാം. മൂന്ന് ദിനം കൊണ്ട് ചിത്രത്തിന് ആകെ നേടാനായത് 4.5 കോടി രൂപയാണ്.

മമ്മൂട്ടിയുടെ ദി ഗ്രേറ്റ ഫാദറും പുത്തന്‍പണവും ബിയോണ്ട് ബോര്‍ഡേഴ്സിന് കനത്ത വെല്ലുവിളിയായിരുന്നു. ചിത്രത്തിന് കാര്യമായ പ്രെമോഷനും ലഭിച്ചിരുന്നില്ല എന്നതും കളക്ഷനെ ദോഷകരമായി ബാധിച്ചു. കീര്‍ത്തി ചക്ര ഒഴിച്ച്‌ മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടികെട്ടിലുള്ള മറ്റു മൂന്ന് ചിത്രങ്ങളുടെ പരാജയവും ബിയോണ്ട് ബോര്‍ഡേഴ്സിനെ ബാധിച്ചിട്ടുണ്ട്.

ലാലിനൊപ്പം സാഹസികതകളുമായി തെന്നിന്ത്യന്‍ താരങ്ങളായ അല്ലു സിരിഷും അരുണോദയ് സിംഗും എത്തിയപ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷകളായിരുന്നു പ്രേക്ഷകര്‍ക്ക്. അതേസമയം കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പിന്നിലാക്കുമ്ബോഴും ചിത്രത്തിന് പലയിടത്തും മികച്ച പ്രതികരണങ്ങള്‍ ലഭിയ്ക്കുന്നുണ്ട് എന്നതു ശ്രദ്ധേയമാണ്.

Read more topics: mohanlal, beyond borders,
English summary
mohanlal beyond borders
topbanner

More News from this section

Subscribe by Email