Wednesday May 27th, 2020 - 2:03:am

മോഹന്‍ലാലും മെന്റ്റലിസ്റ്റ് ആദിയും ഒന്നിക്കുന്നു

JB
മോഹന്‍ലാലും മെന്റ്റലിസ്റ്റ് ആദിയും ഒന്നിക്കുന്നു

മെന്റ്റലിസ്റ്റ് ആദിയെ സിനിമാപ്രേമികളില്‍ കുറെ പേര്‍ക്കെങ്കിലും മനസ്സിലായിക്കാണും. മെന്റ്റലിസ്റ്റ് എന്ന പേര് ജനകീയമായതില്‍ ഒരു പങ്ക് ആദിക്കും ഉണ്ട്. പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോയെ വാര്‍ത്തെടുത്ത വ്യക്തി ഇദ്ദേഹമാണ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതം ഒന്നും രണ്ടും ഭാഗങ്ങളില്‍ ഡോണ്‍ ബോസ്‌കോയെ അവതരിപ്പിച്ചത് നടന്‍ ജയസൂര്യയാണ്. മുന്നില്‍ നില്‍ക്കുന്ന ആളുടെ മനസ്സ് ഒരു പുസ്തകം പോലെ വായിക്കാന്‍ കഴിവുള്ള മനുഷ്യരാണ് മെന്റ്റലിസ്റ്റ്മാര്‍. ആദിയും മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും ഇതാ ഒന്നിക്കുന്നു. സിനിമയല്ല. ഒരു രംഗാവതരണത്തിനായാണ് ഇരുവരും ഒത്തുചേരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആദിയുടെ ജന്മദിനം കൂടിയായ മെയ് 23നാണ് പ്രഖ്യാപനം ഉണ്ടായത്. 'ഇന്‍ കോണ്‍വെര്‍സേഷന്‍ വിത്ത് ഫയര്‍ ഫ്ളൈസ്' എന്നാണ് ഈ അവതരണത്തിന് പേരിട്ടിരിക്കുന്നത്. ഒരു കൊച്ചു പെണ്‍കുട്ടി റാന്തല്‍ വിളക്കേന്തി ഇത്തിരി വെട്ടത്തിന് നടുവിലൂടെ നടന്നു നീങ്ങുന്ന പോസ്റ്റര്‍ കൂടി കാണാം. നിഗൂഢത, സ്വപ്നം, വേദന, ധര്‍മ്മസങ്കടം, നിലനില്‍പ്പ് എന്നീ വാക്കുകള്‍ കൊണ്ടാണ് ഈ പ്രൊജക്റ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അറബിക്കഥകളിലെന്ന പോലെ ഭാവനാ പ്രപഞ്ചം സൃഷ്ടിക്കുന്ന ബറോസ് എന്ന പോര്‍ച്ചുഗീസ് കഥയുമായി മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക് കടക്കുകയാണ്.

 

English summary
mohanlal and mentalist adhi join
topbanner

More News from this section

Subscribe by Email