Friday April 26th, 2019 - 1:50:am
topbanner
topbanner

എന്തുകൊണ്ട് ലൂസിഫര്‍ ചെയ്തു ; മോഹന്‍ലാലിന്റെ മറുപടിയിങ്ങനെ

suji
എന്തുകൊണ്ട് ലൂസിഫര്‍ ചെയ്തു ; മോഹന്‍ലാലിന്റെ മറുപടിയിങ്ങനെ

പൃഥ്വിരാജിന്റെ സംവിധാനത്തെ വാനോളം പുകഴ്ത്തി മോഹന്‍ലാല്‍. ഫിലിം മേക്കിംഗിനോടുള്ള പൃഥ്വിരാജിന്റെ പാഷന്‍ മനസ്സിലാക്കിയാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് മോഹന്‍ലാല്‍ പറയുന്നു. സിനിമയില്‍ ഇത് എന്റെ നാല്‍പ്പതാം വര്‍ഷമാണ്. 350ലധികം സിനിമകള്‍ ചെയ്!തു. സിനിമയെ മികച്ച രീതിയില്‍ മനസ്സിലാക്കിയതു മുതല്‍ സിനിമയെ സ്!നേഹിക്കുന്നവരെ തിരിച്ചറിയാന്‍ എനിക്ക് കഴിയും. പൃഥ്വിരാജിനൊപ്പം ഞാന്‍ അഭിനയിച്ചിട്ടില്ല. പക്ഷേ പൃഥ്വിരാജിന്റെ ചെറുപ്പം മുതല്‍ എനിക്ക് അറിയാം. സിനിമ വലിയ ആവേശമാണ് അയാള്‍ക്ക്. പൃഥ്വിരാജ് സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ അത് എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് മനസ്സിലായി. അദ്ദേഹം അത് വിജയകരമായി മുന്നോട്ടുകൊണ്ടു പോകുകയും ചെയ്തു. ഒരു നടനെന്ന അനുഭവപരിചയത്തില്‍ ഞാന്‍ സിനിമയില്‍ വലിയ സന്തോഷവാനാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ സിനിമയിലെ എല്ലാ സിനിമകളും മികച്ച രീതിയില്‍ വന്നിട്ടുണ്ട്. മുരളി ഗോപിയേക്കാളും മികച്ച രീതിയില്‍ പൃഥിരാജ് ചിത്രം വിഭാവനം ചെയ്!തിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്!ടപ്പെടുന്ന മികച്ച എന്റര്‍ടെയ്!നറായിരിക്കും ചിത്രം. ചിത്രം ചിത്രീകരിച്ച രീതിയും വ്യത്യസ്!തമാണ് മോഹന്‍ലാല്‍ പറയുന്നു.

 

Read more topics: mohanlal ,lucifer
English summary
mohanlal about lucifer
topbanner

More News from this section

Subscribe by Email