Wednesday June 19th, 2019 - 10:38:pm
topbanner
topbanner

മലയാള സിനിമയുടെ ആറാം തമ്ബുരാന് ഇന്ന് അൻപത്തിയൊമ്പതാം ജന്മദിനം

NewsDesk
മലയാള സിനിമയുടെ ആറാം തമ്ബുരാന് ഇന്ന് അൻപത്തിയൊമ്പതാം ജന്മദിനം

അഭിനയ ചക്രവര്‍ത്തി, മലയാള സിനിമയുടെ ആറാം തമ്ബുരാന്‍ ലാലേട്ടന്റെ ജന്മദിനമാണിന്ന്. നടന്‍ മോഹന്‍ലാലിന് ഇന്ന് 59 -ാം ജന്മദിനം. അഭിനയ മികവുമായി ഒരു വര്‍ഷം കൂടി. പത്തനംതിട്ടയിലെ ഇലന്തൂരില്‍ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും മകനായി 1960 മെയ് മാസം 21ന് ജനിച്ചു. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കഡറി സ്‌ക്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1978ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം.

mohanlal 59th birthday may 21

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി അവതരിച്ച്‌ നായക വേഷപകര്‍ച്ചയിലൂടെ മലയാളിയെ വിസ്മയിപ്പിച്ച നടന്‍. 1991 ല്‍ ഭരതം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി. 2011ല്‍ പത്മശ്രീ നല്‍കി ഇന്ത്യ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്‍റ് കേണൽ പദവിയും നൽകി.

mohanlal 59th birthday may 21

പുലിമുരുകന്‍ എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെ മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് കളക്ഷന്‍ നേടുന്ന നടന്‍ എന്ന നേട്ടവും സ്വന്തമാക്കി. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സിൽ നായകനായ അപൂര്‍വം നടൻമാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ. മലയാളസിനിമയുടെ 'ഒടിയന്' ഇന്ന് സിനിമാലോകം ഒട്ടാകെ പിറന്നാളാശംസ നേരുകയാണ്. മോഹന്‍ലാലിന് കേരള ഓൺലൈൻ ന്യൂസിന്റെ പിറന്നാള്‍ ആശംസകള്‍.

mohanlal 59th birthday may 21

Read more topics: mohanlal, birthday,
English summary
mohanlal 59th birthday today
topbanner

More News from this section

Subscribe by Email