Saturday June 23rd, 2018 - 9:17:pm
topbanner
Breaking News

ലാലേട്ടന് മധുരം നല്‍കി സ്വീകരിച്ച് നിവിന്‍ ; കായംകുളം കൊച്ചുണ്ണി ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

suji
ലാലേട്ടന് മധുരം നല്‍കി സ്വീകരിച്ച് നിവിന്‍ ; കായംകുളം കൊച്ചുണ്ണി ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

കായംകുളം കൊച്ചുണ്ണി ടീമിനൊപ്പം മോഹന്‍ലാല്‍ ചേര്‍ന്നു. നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയായി എത്തുന്ന ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍. ശിവരാത്രി ദിവസമെത്തിയ മോഹന്‍ലാലിന് മധുരം നല്‍കിയാണ് താരങ്ങളും അണിയറ പ്രവര്‍ത്തകരും സ്വീകരിച്ചത്.

ബുധനാഴ്ച ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. ലാലേട്ടന്റെ ലുക്ക് പുറത്തുവിട്ടിട്ടില്ല. മംഗലാപുരത്താണ് ലൊക്കേഷന്‍. ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് .

ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ചിത്രം ഗോകുലം മൂവീസാണ് നിര്‍മ്മിക്കുന്നത്. നാല്‍പതുകോടിയ്ക്ക് മുകളില്‍ ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രമാണ്. ബാബു ആന്റണി, സണ്ണിവെയ്ന്‍, പ്രിയ ആനന്ദ് എന്നിവരാണ് മറ്റ് താരങ്ങള്‍.

English summary
mohan lal in kayamkula kochunni location

More News from this section

Subscribe by Email