Sunday July 22nd, 2018 - 12:23:am
topbanner
Breaking News

1971: മേജര്‍ രവിയുടെ യുദ്ധവിരുദ്ധ ചിത്രം; പതിവ് ബോംബ് കഥ തന്നെ

suvitha
 1971: മേജര്‍ രവിയുടെ യുദ്ധവിരുദ്ധ ചിത്രം; പതിവ് ബോംബ് കഥ തന്നെ

ചരിത്രം അതിലെ സംഭവങ്ങള്‍ ചലച്ചിത്രമായി അവതരിപ്പിക്കുമ്പോള്‍ അവ എത്രത്തോളം നാടകീയമാക്കാം എന്നതിനപ്പുറം എത്രത്തോളം ആത്മാര്‍ത്ഥമാക്കാം എന്നും ഒരു ചലച്ചിത്രകാരന്‍ ശ്രദ്ധിക്കണം. അത്തരത്തില്‍ നോക്കിയാല്‍ യാതോരു സത്യസന്ധതയും പുലര്‍ത്താത്ത ചലച്ചിത്ര നാടകമാകുകയാണ് മേജര്‍രവി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച 1971 ബീയോണ്ട് ദ ബോര്‍ഡേര്‍സ് എന്ന ചലച്ചിത്രം.

1971 ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍ രാജസ്ഥാനില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഒരു ഇന്ത്യന്‍ കമാന്ററുടെയും പാകിസ്ഥാന്‍ കമാന്ററുടെയും ശരിക്കും സംഭവിച്ച അനുഭവമാണ് മേജര്‍രവി ചലച്ചിത്രമായി അവതരിപ്പിക്കുന്നത്. അതിന് സന്ദര്‍ഭികമായി ഈ ഇരുകമാന്റര്‍മാരും കണ്ടുമുട്ടുന്ന ഒരു ജോര്‍ജ്ജിയന്‍ എപ്പിസോഡും സംവിധായകന്‍ ഒരുക്കുന്നു.

മമ്മൂട്ടിയുടെ ശബ്ദം ആമുഖമായി ഉപയോഗിച്ചാണ് ചിത്രം തുടങ്ങുന്നത് ബ്രിഗേഡിയര്‍ സഹദേവന്‍ എന്ന പഴയ പട്ടളക്കാരന്‍ എന്തിന് എല്ലാ ഡിസംബര്‍ 17നും ഒരു പാകിസ്ഥാന്‍ പട്ടാളക്കാരന് ആദരവ് അര്‍പ്പിക്കുന്നു എന്നത്‌ 
വിശദീകരിക്കുന്നയിടയിലാണ് കഥ തുടരുന്നത്. സഹദേവന്റെ നാടന്‍ എപ്പിസോഡ്, അതും പഴയ മംഗലശ്ശേരി നീലകണ്ഠന്‍ സ്റ്റെല്‍ അതീവ ബോറാകുന്നുണ്ട് എന്ന് പറയാതിരിക്കാന്‍ വയ്യ.

യുദ്ധം നിര്‍ണ്ണയിക്കുന്നതും, നടപ്പിലാക്കുന്നതും വന്‍ ശക്തികളാണെന്നും. ഇന്ത്യക്കാര്‍ അത് അനുസരിക്കേണ്ടവര്‍ മാത്രമാണെന്നും ആണ് പലപ്പോഴും സിനിമയില്‍ ആവര്‍ത്തിക്കുന്ന സംഭാഷണം. സൈനികര്‍ ആജ്ഞകള്‍ അനുസരിക്കുന്നവര്‍ മാത്രമാണ് എന്ന് പറയുമ്പോഴും, പലപ്പോഴും ആ വാക്കുകള്‍ ലംഘിക്കുന്ന മേജര്‍ സഹദേവനെ കാണിച്ച് അതിലെ ആത്മാര്‍ത്ഥ സംവിധായകന്‍ തന്നെ ചോദ്യം ചെയ്യുന്നു.

മാസ് വാര്‍ മൂവി എന്ന ശൈലിയില്‍ നിന്നും വ്യത്യസ്തമായി സൈനികരുടെ വികാര വിക്ഷോഭങ്ങള്‍ക്ക് പ്രധാന്യം നല്‍കി ചിത്രം മുന്നോട്ട് കൊണ്ടുപോകാന്‍ സംവിധായകന്‍ ശ്രമിക്കുന്നു. ഇത് ചിത്രത്തെ വലിച്ചിഴച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്.

തീവ്രരാജ്യസ്‌നേഹം മുറ്റുന്ന രംഗങ്ങളാണ് മേജര്‍രവി ചിത്രങ്ങളുടെ പ്രത്യേകത. പിക്കറ്റ് 43 മാത്രമാണ് കുറച്ചെങ്കിലും ഇതിന് അപവാദം. ആ സ്റ്റെലില്‍ സൈനികന്റെ പരാധീനതകളെ ആവിഷ്‌കരിക്കാം എന്നാണ് മേജര്‍ രവി ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. 10 മിനുട്ടില്‍ കൂടാത്ത യുദ്ധ രംഗങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്.

ബാക്കിയുള്ള സമയത്ത് കേട്ടും കണ്ടും പഴകിയ രംഗങ്ങള്‍ തന്നെ കാണാം. സോഷ്യല്‍ മീഡിയ വിമര്‍ശനം ശരിയാണ് തെലുങ്കില്‍ നിന്നും വന്ന അല്ലു സിരീഷ് പതിവ് മേജര്‍ രവി ചിത്രങ്ങള്‍ പോലെ ഇതിലും നേര്‍ച്ചക്കോഴിയായ സഹനടനാണ്. മോഹന്‍ലാലുമായി ഒരു കെമിസ്ട്രി ഒരുസ്ഥലത്തും ഈ താരം സൃഷ്ടിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ക്യാമറയില്‍ സുജിത്ത് വാസുദേവ് പതിവ് പോലെ തന്റെ കരവിരുത് പ്രയോഗിക്കുന്നുണ്ടെങ്കിലും തിരക്കഥയില്ലായ്മയും, മതിലുകളോ അതിരുകളോ ഇല്ലാത്ത കാലത്തെ സ്വപ്നം കാണുമ്പോഴും തികട്ടിവരുന്ന തീവ്രദേശീയതയും മനോഹരമാക്കാവുന്ന സന്ദര്‍ഭത്തെ കുഴിയില്‍ ചാടിക്കുന്നു.

ചിത്രത്തിന് ഏച്ചുകെട്ടിയ പോലെയായിരിക്കുന്നു ഗാനങ്ങള്‍. എന്തായാലും മോഹന്‍ലാലിനെ സംബന്ധിച്ച് ഒരു തരത്തിലും വെല്ലുവിളിയാകുന്നില്ല മേജര്‍ സഹദേവന്‍, മേജര്‍ രവിക്ക് ഒരു സല്യൂട്ട് കൊടുത്തിട്ട് പറയാം.. അടുത്ത തവണ നോക്കാം മേജര്‍ എന്ന്.

 

English summary
1971: Major Ravi-war resolution; Is the story of a regular story
topbanner

More News from this section

Subscribe by Email