Thursday November 22nd, 2018 - 5:07:pm
topbanner

എന്നോടാദ്യം ആവശ്യപ്പെട്ടത് വസ്ത്രം അഴിച്ചുമാറ്റാനും മാറിടം തുറന്നുകാട്ടാനും;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോഡല്‍

rajani v
എന്നോടാദ്യം ആവശ്യപ്പെട്ടത് വസ്ത്രം അഴിച്ചുമാറ്റാനും മാറിടം തുറന്നുകാട്ടാനും;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോഡല്‍

സിനിമാ മോഡലിങ് രംഗത്തുള്ളവരെല്ലാം തന്നെ തനിയ്ക്ക് നേരിട്ടിരുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ച് തുറന്നു പറയുന്ന കാലമാണിപ്പോള്‍. അത്തരത്തില്‍ തനിയ്ക്കുണ്ടായ ലൈംഗീക ചൂഷണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രശസ്ത മോഡല്‍ സാറാ സിഫ്.പതിന്നാലാം വയസ്സിലാണ് ആദ്യ ലൈംഗീക ചൂഷണം നേരിട്ടത്. അതും ആദ്യ ഓഡിഷന്‍ സമയത്ത് അന്ന് അവര്‍ തന്നോട് ആവശ്യപ്പെട്ടത് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാനായിരുന്നു.

ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഓഡീഷനിലാണ് താന്‍ ആദ്യം പങ്കെടുത്തത്. അത് വളരെപ്പെട്ടന്ന് അറിയിച്ചതിനാല്‍ മാതാപിതാക്കള്‍ക്ക് ഒപ്പം വരാനായില്ല. തനിച്ച് ഓഡീഷനെത്തിയ തന്നോട് മേല്‍വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാനാണ് ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് മാറിടം തുറന്നുകാട്ടാനും പറഞ്ഞു. പൂര്‍ണവളര്‍ച്ചയെത്താത്ത നഗ്‌നമായ മാറിടവുമായി നില്‍ക്കുമ്‌ബോള്‍ ഫോട്ടോഗ്രാഫര്‍ക്ക് തന്നെ ഇഷ്ടപ്പെടുമോയെന്നും ജോലി ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നും മാത്രമേ ചിന്തിക്കാന്‍ സാധിച്ചുള്ളു എന്നും സാറാ പറയുന്നു.

ഒരിക്കല്‍ ഷൂട്ടിംഗിനായി അപ്പാര്‍ട്ട്‌മെന്റിലെത്തിയ തന്നോട് കൂടെയുള്ള പുരുഷതാരത്തിന്റെ ലൈംഗികാവയവത്തില്‍ സ്പര്‍ശിക്കാനായിരുന്നു ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെട്ടത്. ആ ഫോട്ടോഗ്രാഫറെ പിന്നീട് ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും സാറാ പറഞ്ഞു. ടെറി റിച്ചാര്‍ഡ്‌സണ്‍ എന്ന ആ ഫോട്ടോഗ്രാഫര്‍ നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും സാറ പറഞ്ഞു.

മോഡലിംഗ് രംഗത്തേക്ക് ചെറിയ പ്രായത്തില്‍ കടന്നുവരുന്ന പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ നിരവധി പേരുണ്ട്. തങ്ങളുടെ അവകാശങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മയോ അതിക്രമങ്ങളെ ചെറുക്കാനുള്ള തന്റേടമോ ഈ കുട്ടികള്‍ക്കുണ്ടാവാറില്ലെന്നും വര്‍ഷങ്ങളായി മോഡലുകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സാറാ സിഫ് അഭിപ്രായപ്പെടുന്നു. 2012ല്‍ മോഡലുകള്‍ക്കായി മോഡല്‍ അലയന്‍സ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ് 34കാരിയായ സാറാ സിഫ്.

Read more topics: model, sara zif, truth
English summary
model sara zif truth
topbanner

More News from this section

Subscribe by Email