Friday September 25th, 2020 - 9:48:am

ഡ്രൈവറെ തല്ലുമ്പോൾ മിത്രാകുര്യന്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

NewsDesk
ഡ്രൈവറെ തല്ലുമ്പോൾ  മിത്രാകുര്യന്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

കെ. എസ്. ആര്‍. ടി. സി ഡ്രൈവറെ തല്ലിയ നടി മിത്രാകുര്യന്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്. സംഭവസമയത്ത് മിത്രാകുര്യനോടൊപ്പം ഉണ്ടായിരുന്നത് മാതാപിതാക്കളോ ബന്ധുക്കളോ അല്ലായിരുന്നെന്നും മിത്രാകുര്യന്റെ പുരുഷസുഹൃത്തുക്കളായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ മിത്രാകുര്യനെ രക്ഷിക്കാന്‍ സിനിമാരംഗത്തെ ഉന്നതര്‍ രംഗത്തിറങ്ങിയതായി വാര്‍ത്തയുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മര്‍ദ്ദനമേറ്റ കെ. എസ്. ആര്‍. ടി. സി ഡ്രൈവര്‍ രാംദാസിനെ കേസില്‍ നിന്നും പിന്‍വലിപ്പിക്കാന്‍ സിനിമാരംഗത്തെ ഒരു പ്രമുഖനിര്‍മ്മാതാവ് ശ്രമിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്.

എന്നാൽ കാറില്‍ ബസ് ഉരസിയെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി ബസ് സ്ന്റാന്‍ഡില്‍ അതിക്രമിച്ചു കയറി ബസ് ഡ്രൈവറെയും കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറെയും മര്‍ദിച്ച സംഭവത്തില്‍ നടി മിത്ര കുര്യന്റെ മര്‍ദനമേറ്റ് ചികിത്സതേടിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ രാമദാസ് പറയുന്നത് ഇങ്ങനെ വൈകിട്ട് 5.20 തോടെ ഡീസല്‍ നിറയ്ക്കാനായി ബസ് പെരുമ്പാവൂര്‍ സ്റ്റാന്‍ഡിലെ പമ്പിനു സമീപത്തേയ്ക്ക് മാറ്റുകയായിരുന്നു.

ഇതിനിടെ പിന്തുടര്‍ന്നെത്തിയ ഹോണ്ട സിറ്റി കാര്‍ ബസിന് മുന്നില്‍ നിര്‍ത്തി. കാറില്‍ നിന്നും ഇറങ്ങിയ രണ്ട് പുരുഷന്മാര്‍ ബസിന്റെ ഡോര്‍ തുറന്ന് തന്നെ അസഭ്യം പറഞ്ഞുകൊണ്ട് സീറ്റില്‍ നിന്നും വലിച്ച് താഴെയിട്ടു. തുടര്‍ന്ന് ഇഷ്ടിക പോലെ കട്ടിയുള്ള എന്തോ വസ്തു കൊണ്ട് ഇടിയ്ക്കുകയും ചെയ്തു. നിലത്തു വീണ ഞാന്‍ തിരികെ എണിക്കുമ്പോള്‍ കണ്ടത് അങ്കക്കലിയുമായി നില്‍ക്കുന്ന നടിയെ ആയിരുന്നു.

പിന്നീട് നടിയുടെ വക അസഭ്യവര്‍ഷം. ഇതിനിടെ, ബഹളം കേട്ട് കാര്യം അന്വേഷിച്ചെത്തിയ വിജയന്‍ സാറിന്റെ ഷര്‍ട്ടിന്റെ കോളറില്‍ അവര്‍ കുത്തിപ്പിടിച്ച് തള്ളി. അടുത്ത് നിന്നവര്‍ താങ്ങിയതുകൊണ്ടു മാത്രം അദ്ദേഹം നിലത്തു വീഴാതെ രക്ഷപെട്ടു.

ബസിലെ യാത്രക്കാരും വിഷയത്തില്‍ ഇടപെട്ടുവെങ്കിലും അവരെയും നടി ശകാരം കൊണ്ട് മൂടി. ഒടുവില്‍ പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്നും അറിയിച്ചത് അനുസരിച്ച് പോലീസ് സ്ഥലത്ത് എത്തുമ്പോഴേയ്ക്കും നടിയും കൂട്ടരും കലിച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അവരോട് സ്‌റ്റേഷനിലേയ്ക്ക് എത്താന്‍ ആവശ്യപ്പെട്ട് പോലീസ് തിരികെപ്പോയി.

ശരീരമാസകലം വേദന ഉണ്ടായതിനാല്‍ ഞാന്‍ ആശുപത്രിയിലെത്തി. പരിശോധിച്ച ഡോക്ടര്‍ തന്നെ അഡ്മിറ്റ് ചെയ്തു. എന്നാല്‍, താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കൊപ്പം അച്ഛനും ഉണ്ടായിരുന്നുവെന്നും നടി പറയുന്നു.

മിത്ര കുര്യന്റെ കൈയ്യേറ്റം: സംഭവത്തെ കുറിച്ച് ഡ്രൈവര്‍ പറയുന്നത് ഇങ്ങനെ

ചാലക്കുടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Read more topics: mithra, kuriyan, incident, driver
English summary
mithra kuriyan ksrtc driver
topbanner

More News from this section

Subscribe by Email