topbanner
Monday December 11th, 2017 - 7:51:am
topbanner
topbanner

ടെലിവിഷന്‍ അവതാരകരുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും ; മുന്നില്‍ രഞ്ജിനി ഹരിദാസ്

suji
ടെലിവിഷന്‍ അവതാരകരുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും ; മുന്നില്‍ രഞ്ജിനി ഹരിദാസ്

മലയാളം ടെലിവിഷന്‍ അവതാരകരില്‍ ശ്രദ്ധേയയാണ് രഞ്ജിനി ഹരിദാസ് .എപ്പോഴും ഒരു പടി മുമ്പിലുള്ള അവതാരികയുടെ പ്രതിഫലമെത്രെയെന്നോ.ഒരു കോടി രൂപ.താര മൂല്യത്തിന്റെ കാര്യത്തിലും രഞ്ജിനി മുന്നിലാണ് .രഞ്ജിനി അവതാരികയായി ഉണ്ടെങ്കില്‍ പരിപാടി കൊഴുക്കുമെന്നുറപ്പാണ് . മറ്റ് അവതാരകരും പിന്നില്‍ അല്ല.ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ അവതാരകയായ മീര അനിലാണ് ഉയര്‍ന്ന പ്രതിഫലം പറ്റുന്നവരില്‍ രണ്ടാമത്. എണ്‍പത് ലക്ഷം രൂപയാണ് മീരയുടെ പ്രതിഫലം.

മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അവതാരകയാണ് പേളി മാണി 70 ലക്ഷം രൂപയാണ് പ്രതിഫലം വാങ്ങുന്നത്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ ആര്യയ്ക്ക് കിട്ടുന്ന പ്രതിഫലം 50 ലക്ഷം രൂപയാണ്. ഡിഫോര്‍ഡാന്‍സിന്റെ പുതിയ അവതാരികയും സീരിയല്‍ നടിയുമായ എലീന പടിക്കല്‍ 40 ലക്ഷം രൂപയും, പ്രേക്ഷവരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്‌ലവേഴ്‌സിലെ കോമഡി സൂപ്പര്‍ നൈറ്റിന്റെ അവതാരക അശ്വതി ശ്രീകാന്ത് 45 ലക്ഷം രൂപയുമാണ് പ്രതിഫലം വാങ്ങുന്നത്.

മിനിറ്റ് ടു വിന്‍ ഇറ്റ് അവതാരികയായി തിളങ്ങിയ നൈല ഉഷയ്ക്ക് കിട്ടുന്ന പ്രതിഫലം 60 ലക്ഷം രൂപയാണ്. ഗായികയും മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരികയുമായ റിമി ടോമിക്ക് 75 ലക്ഷം രൂപയുമാണ് പ്രതിഫലം.

 

English summary
mini screen anchors get high salry
topbanner topbanner

More News from this section

Subscribe by Email