Sunday November 18th, 2018 - 5:21:am
topbanner

മിയ ഖലീഫ മലയാളത്തിലേക്കില്ല ; സംവിധായകന്‍ പറഞ്ഞത് കള്ളം ?

suji
മിയ ഖലീഫ മലയാളത്തിലേക്കില്ല ; സംവിധായകന്‍ പറഞ്ഞത് കള്ളം ?

പോണ്‍സ്റ്റാര്‍ മിയ ഖലീഫ മലയാളത്തിലെത്തുന്നതായി വാര്‍ത്ത വന്നിരുന്നു.താരം മലയാളത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത സംവിധായകന്‍ ഒമര്‍ ലുലു തന്നെയായിരുന്നു പുറത്തുവിട്ടത്.എന്നാല്‍ സംവിധായകന്റെ വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മിയാ ഖലീഫയുടെ പ്രതിനിധികള്‍. തന്റെ ചിത്രമായ ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ മിയയും എത്തുമെന്ന് ഒമര്‍ ലുലു പറഞ്ഞതായി മാതൃഭൂമി ഡോട്ട്‌കോമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും പ്രധാന്യത്തോടെ തന്നെ മിയ ഖലീഫയുടെ മലയാള അരങ്ങേറ്റ വിവരം വാര്‍ത്തയാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സംവിധായകന്റെ വാദങ്ങള്‍ നിഷേധിച്ച് മിയയുടെ പ്രതിനിധികള്‍ രംഗത്തെത്തിയത്.മിയ ഖലീഫ ഇന്ത്യന്‍ സിനിമയില്‍ അഭിനിയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അവരോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ ഒരു ഏജന്‍സിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മിയ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ചങ്ക്‌സ് 2 വില്‍ ക്യാരക്ടര്‍ റോളിലാകും മിയയെത്തുകയെന്നും ഗാനവും ഉണ്ടാകുമെന്നുമായിരുന്നു നേരത്തെ ഒമര്‍ ലുലു പറഞ്ഞിരുന്നത്.പ്രൊജക്ടിനോട് അനുകൂല മനോഭാവമാണ് മിയ നടത്തിയതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.ഏതായാലും അത് കള്ളമാണെന്ന് തെളിഞ്ഞു.

 

 

Read more topics: malayalam,mia khaleefa
English summary
mia khaleefa denies the news ,acting in malayalam
topbanner

More News from this section

Subscribe by Email