topbanner
Monday December 18th, 2017 - 1:10:am
topbanner
topbanner

കലിപ്പ് ലുക്കില്‍ എം.ജി അണ്ണന്‍

NewsDesk
കലിപ്പ് ലുക്കില്‍ എം.ജി അണ്ണന്‍

കലിപ്പ് ലുക്കില്‍ എം.ജി അണ്ണന്‍. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഴുനീള വേഷത്തിലാണ് എം.ജി.ശ്രീകുമാര്‍ എത്തുന്നത്. അതില്‍ അഭിനയിച്ചു തുടങ്ങിക്കഴിഞ്ഞു.

സ്റ്റേജ് ഷോ സംവിധായകനായ സുബാഷ് അഞ്ചല്‍ ഒരുക്കുന്ന ഷോര്‍ട്ട് ഫിലിമാണ് 'എം എന്‍ നമ്ബ്യാര്‍ക്ക് ബാലന്‍ കെ നായരില്‍ സംഭവിച്ചത്.. ' ഗായകന്‍എം ജി ശ്രീകുമാര്‍ പ്രധാന വേഷത്തിലെത്തുന്നു. ഒരു പുണ്യപുരാണ കളര്‍സ്കോപ്പ് ഗുണ്ടാപ്പടം എന്ന ടാഗ് ലൈനോടുകൂടി ഒരുക്കുന്ന ഈ ചിത്രം രസകരമായ ഒരു ആക്ഷേപഹാസ്യ കഥ പറയുന്നു.

അമേരിക്കന്‍ മലയാളിയായ മേഴ്സി സാമുവല്‍ നിര്‍മ്മിക്കുന്ന ഈ ചെറു ചിത്രത്തില്‍ എം.ജി ശ്രീകുമാറിനു പുറമേ സാം മാത്യു, ഡോ.പ്രസാദ്, ജിബിന്‍, കീര്‍ത്തി കൃഷ്ണ, ഷെറില്‍, കൃഷ്ണവേണി,ആദിത്യന്‍, അപ്പു, സൂര്‍, ഷൈജുതുടങ്ങി ഒട്ടേറെപ്പേര്‍ അണിനിരക്കുന്നു. സംഭാഷണം - ഡോ.പ്രസാദ്, കാമറ - പ്രകാശ് റാണ, എഡിറ്റിംഗ് - വിജയകുമാര്‍,സംഗീതം - റോണി റാഫേല്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, സിനി ലാല്‍ കോസ്റ്റ്യൂം - അജി, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- ഗോപന്‍ ശാസ്തമംഗലം,പ്രൊഡക്ഷന്‍ ഡിസൈനിംഗ് - ശ്യാം, മാര്‍ച്ച്‌ അവസാനത്തോടെ നവ മാദ്ധ്യമങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്റെ വീഡിയോ ലഭ്യമാകും.

Read more topics: mg sreekumar, movie,
English summary
mg sreekumar playing new movie
topbanner topbanner

More News from this section

Subscribe by Email