topbanner
Monday January 22nd, 2018 - 3:36:pm
topbanner

'മേലാകെ' വീഡിയോ സോംങ്ങ് റിലീസ് ചെയ്തു

RAsh
 'മേലാകെ' വീഡിയോ സോംങ്ങ് റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക് 247, സ്ത്രീകളുടെ കഥകൾ കോർത്തിണക്കി കൊണ്ട് എത്തുന്ന 'ക്രോസ്സ്‌റോഡ്' എന്ന ചലച്ചിത്ര സമാഹാരത്തിലെ പുതിയ ഒരു വീഡിയോ സോംങ്ങ് റിലീസ് ചെയ്തു. "മേലാകെ" എന്ന ഈ ഗാനം ശ്വേത മോഹനും അനിത ഷെയ്‌ഖും ആലപിച്ചിരിക്കുന്നു.

അനിത ഷെയ്ഖ് തന്നെയാണ് റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്.പത്തു ചിത്രങ്ങളിലൂടെ പത്തു സ്ത്രീകൾ തങ്ങളുടെ വ്യത്യസ്തമായ ജീവിത സന്ദർഭങ്ങളെ നേരിടുന്ന കഥകളാണ് ഈ സമാഹാരത്തിലൂടെ കാണിക്കുന്നത്. പത്തു സംവിധായകരിലൂടെ ഒരുക്കിയ ഓരോ ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് പത്തു പ്രമുഖ നടികളാണ്.

ഈ പ്രൊജക്റ്റ് ലെനിൻ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. മംമ്ത മോഹന്‍ദാസ്, ഇഷ തൽവാർ, പദ്മപ്രിയ, മൈഥിലി, പ്രിയങ്ക നായർ, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ്, മാനസ, അഞ്ജന ചന്ദ്രൻ എന്നിവരാണ് ഓരോ ചിത്രത്തിലും അഭിനയിച്ചിരിക്കുന്നത്. ഇവയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ലെനിൻ രാജേന്ദ്രൻ, മധുപാൽ, ശശി പറവൂർ, നേമം പുഷ്പരാജ്, ആൽബർട്ട്, ബാബു തിരുവല്ല, പ്രദീപ് നായർ, അവിര റെബേക്ക, അശോക് ആർ നാഥ്, നയന സൂര്യൻ എന്നിവരാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ഫോറം ഫോർ ബെറ്റർ ഫിലിംസ് ആണ് 'ക്രോസ്സ്‌റോഡ്' നിർമിച്ചിരിക്കുന്നത്.

 

Read more topics: melake ,video song, cross road
English summary
merlake,video song,cross road,released
topbanner topbanner

More News from this section

Subscribe by Email