topbanner
Monday February 19th, 2018 - 11:39:pm
topbanner
Breaking News

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നു

Jikku Joseph
മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നു. പ്രശസ്ത ഛായാഗ്രാഹകനായ ശാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും കാക്കി അണിയുന്നത്. ഒരു ക്രൈം ത്രില്ലറായാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തില്‍ നായിക ഉണ്ടാവില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

വിശ്വരൂപം 2, ഉത്തമ വില്ലന്‍, ഊഴം, റോള്‍ മോഡല്‍സ് എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ശാംദത്താണ്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിലൂടെ നായകനായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ലിജോ മോള്‍ എന്നിവര്‍ ഈ സിനിമയില്‍ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യും. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. കൊച്ചി, ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലായിരിക്കും സിനിമ ചിത്രീകരിക്കുക. മാര്‍ച്ച് 24ന് കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

English summary
megastar mammootty coming with police role
topbanner

More News from this section

Subscribe by Email