Tuesday November 13th, 2018 - 9:35:pm
topbanner

പ്രിയങ്കയെ കണ്ടത് വിശ്വസിക്കാനാകുന്നില്ലെന്ന് മലാല, തനിക്ക് പറയാന്‍ വാക്കുകളില്ലെന്ന് പ്രിയങ്ക

Jikku Joseph
പ്രിയങ്കയെ കണ്ടത് വിശ്വസിക്കാനാകുന്നില്ലെന്ന് മലാല, തനിക്ക് പറയാന്‍ വാക്കുകളില്ലെന്ന് പ്രിയങ്ക

നൊബേല്‍ സമ്മാന ജേതാവും യുഎന്‍ സമാധാന സന്ദേശകയുമായ മലാല യൂസഫ്സായും ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുമൊന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുഎന്‍ ഗുഡ്വില്‍ അംബാസിഡറായ പ്രിയങ്കയെ കണ്ടത് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു മലാലയുടെ ട്വീറ്റ്. കുറിപ്പിനൊപ്പം താരത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും മലാല ട്വീറ്റ് ചെയ്തു.

ഉടന്‍ തന്നെ പ്രിയങ്കയും മറുപടിയുമായി രംഗത്തെത്തി. തന്റെ അനുഭവം പങ്കുവെക്കാന്‍ വാക്കുകളൊന്നും മതിയാവില്ലെന്നായിരുന്നു താരസുന്ദരിയുടെ മറുപടി. ഞാന്‍ താങ്കളെ കണ്ടുവെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. വലിയ ഹൃദയവിശാലതയുള്ള, ചെറിയ പ്രായത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഒരാള്‍. വളരെ അഭിമാനമുണ്ട്. പ്രിയങ്ക മറുപടി ട്വീറ്റില്‍ കുറിച്ചു. നിമിഷങ്ങള്‍ക്കുള്ളിലാണ് ഇരുവരുടെയും ട്വീറ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

മലാലയുമൊത്തുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലും പ്രിയങ്ക വാചാലയായി. മലാല എന്ന ചെറുപ്പക്കാരി എത്രയോ സ്മാര്‍ട്ടും, അവിശ്വസനീയവും പ്രചോദനവും, പ്രോത്സാഹനവും നല്‍കാന്‍ കഴിവുള്ളവളുമാണെന്ന് എനിക്ക് ഒരു നോവല്‍ തന്നെ എഴുതാന്‍ കഴിയും. പക്ഷേ ഞാന്‍ വളരെ ചുരുക്കി എഴുതുകയാണ്. മലാല നിങ്ങള്‍ നിഷേധിക്കപ്പെടാത്ത ഒരു ശക്തിയാണ്, ലോകത്തിന് അതറിയാം. ഒരു മികച്ച ലോകം സ്വപ്നം കാണുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാണ്.

നിനക്കും അച്ഛന്‍ യൂസഫ്സായിക്കൊപ്പവും ചിലവഴിക്കാനായ കുറച്ചു മണിക്കൂറുകളില്‍ ഒരുപാട് സ്വപ്‌നങ്ങളുള്ള ഒരു ചെറുപ്പക്കാരിയാണ് നീയെന്ന് ഞാന്‍ മനസ്സിലാക്കി. നിന്റെ തമാശകള്‍, ഹിന്ദി സിനിമയോടുളള താല്പര്യം, നിന്റെ ചിരി എല്ലാം ഇത്ര ചെറിയപ്രായത്തില്‍ എന്തുമാത്രം വലിയ ഉത്തരവാദിത്തമാണ് നീ ഏറ്റെടുത്തിരിക്കുന്നതെന്ന് എന്നും എന്നെ ഓര്‍മിപ്പിക്കും. സുഹൃത്തെ നിന്നെ അടുത്തറിയാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. എന്നെപ്പോലെ ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് നീ പ്രചോദനമാകണം. നമ്മുടെ രഹസ്യ ഹിന്ദി/ഉര്‍ദു ഭാഷയില്‍ നിന്നോട് വീണ്ടും സംസാരിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും പ്രിയങ്ക കുറിച്ചു.

English summary
meeting with malala yuzfsai and priyanka chopra
topbanner

More News from this section

Subscribe by Email