Sunday May 26th, 2019 - 11:52:pm
topbanner
topbanner

മീരാ ജാസ്മിന്‍ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ?

suji
മീരാ ജാസ്മിന്‍ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ?

നടി മീര ജാസ്മിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍.സംവിധായകന്‍ അരുണ്‍ ഗോപിക്കൊപ്പമുള്ള മീരയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.വിവാഹത്തോട് കൂടി സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത നടിയുടെ ഫോട്ടോ ഇടക്ക് വൈറലായിരുന്നു.അന്ന് തടിച്ചു ഉരുണ്ട മീരയെ കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു.

ഇപ്പോഴിതാ മീരയുടെ പുതിയ ചിത്രങ്ങളും വൈറലായി മാറുകയാണ്.എന്നാല്‍ നേരത്തെ കണ്ട തടിച്ചുരുണ്ട മീരയെയല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തില്‍.അതില്‍ നിന്നും തികച്ചും വ്യത്യസ്തയായി മെലിഞ്ഞു സുന്ദരിയായിരിക്കുകയാണ് താരം.ഈ മാറ്റം സിനിമയിലേക്കുള്ള തിരിച്ചുവരവ് ആണോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്.

 

 

Read more topics: meera jasmine , new pic
English summary
meera jasmine new pic viral
topbanner

More News from this section

Subscribe by Email