topbanner
Sunday February 25th, 2018 - 1:34:pm
topbanner
Breaking News

മീനാക്ഷി അമേരിക്കയിലുണ്ട്; പല്ലിശ്ശേരിക്ക് മറുപടിയുമായി നാദിര്‍ഷയുടെ വീഡിയോയും ഫോട്ടോയും

NewsDesk
മീനാക്ഷി അമേരിക്കയിലുണ്ട്; പല്ലിശ്ശേരിക്ക് മറുപടിയുമായി നാദിര്‍ഷയുടെ വീഡിയോയും ഫോട്ടോയും

കൊച്ചി: നടന്‍ ദിലീപിന്റെ വ്യക്തിജീവത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന മംഗളം സിനിമാ വാരിക പല്ലിശ്ശേരിക്ക് മറുപടിയുമായി നാദിര്‍ഷയുടെ വീഡിയോ. എവിടെ പോയാലും മീനാക്ഷിയെ കൂടെ കൂട്ടാറുള്ള ദിലീപ് അമേരിക്കന്‍ യാത്രയില്‍ മീനാക്ഷിയെ ഒഴിവാക്കിയത് കാവ്യയ്ക്കുവേണ്ടിയാണെന്ന തരത്തില്‍ പല്ലിശ്ശേരി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ദിലീപും കുടുംബവും ഇപ്പോള്‍ അമേരിക്കയില്‍ അവധി ആഘോഷിക്കുന്ന ചിത്രത്തോടൊപ്പം മീനീക്ഷിയും ഉള്‍പ്പെടുന്ന വീഡിയോ പുറത്തുവിട്ടായിരുന്നു നാദിര്‍ഷയുടെ മറുപടി.

ഷോ കഴിഞ്ഞ ശേഷം കിട്ടുന്ന ഇടവേളകള്‍ യാത്രയ്ക്കായി മാറ്റിവക്കുകയാണ് ദിലീപും കാവ്യയും മീനാക്ഷിയും. ദിലീപും കാവ്യയും മീനാക്ഷിയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് വിശദീകരിക്കുന്നത് കൂടിയാണ് പുറത്തുവിട്ട ഫോട്ടോ.

മീനാക്ഷിയെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാനാണ് ദിലീപും കാവ്യയും തീരുമാനിച്ചിരിക്കുന്നതെന്നും കുടുംബത്തില്‍ കലഹം തുടങ്ങിയെന്നും മറ്റുമായിരുന്നു പല്ലിശ്ശേരിയുടെ ആരോപണം.

എന്നാല്‍, ഇപ്പോള്‍ പുറത്തുവിട്ട ഫോട്ടോയിലൂടെ ഈ ആരോപണം തെറ്റെന്ന് തെളിയിക്കുകയാണ് ദിലീപ്. തന്റെ കുടുംബം ഒറ്റക്കെട്ടാണെന്നും ദിലീപ് പറയാതെ പറയുന്നു.

ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ് ,കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ഷോയാണ് അമേരിക്കയില്‍ നടന്നുവരുന്നത്.

 

Read more topics: meenakshi, dileep, kavya, US
English summary
meenakshi enjoying with dileep and kavya in US