Monday September 24th, 2018 - 3:15:pm
topbanner

താന്‍ സിനിമയിലെത്തിയ കാലത്തും കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നുവെന്ന് നടി മീന

suji
താന്‍ സിനിമയിലെത്തിയ കാലത്തും കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നുവെന്ന് നടി മീന

താന്‍ സിനിമയിലെത്തിയ കാലത്തും കാസ്റ്റിങ്ങ് കൗച്ചുണ്ടായിരുന്നുവെന്ന് നടി മീന.സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നുണ്ട്. തെലുങ്ക് സിനിമയില്‍ വിവാദമായ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ചുള്ള ചോദ്യത്തിലാണ് നടിയുടെ പ്രതികരണം.

താന്‍ സിനിമയിലെത്തിയ കാലും ഇതുണ്ടായിരുന്നുവെന്ന് മീന പറയുന്നു. എന്നാല്‍ തനിക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ല. കരിയറില്‍ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ അവരുടെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിക്കണമെന്നും മീന പറഞ്ഞു. പുരുഷന്മാര്‍ മാറി ചിന്തിക്കണം. ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്നവര്‍ ഭാര്യയേയും മക്കളെയും കുറിച്ച് ചിന്തിച്ച് നോക്കണമെന്നും താരം പറഞ്ഞു. കഴിവിലും ജോലിയോടുമുള്ള ആത്മാര്‍ത്ഥതയിലുമാണ് സ്ത്രീകളുടെ വിജയമെന്നും മീന വ്യക്തമാക്കുന്നു. ശ്രീനിവാസ് സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രമാണ് മീനയുടെ ഒടുവിലിറങ്ങിയ ചിത്രം.

Read more topics: meena, casting couch
English summary
meena about casting couch
topbanner

More News from this section

Subscribe by Email