Friday December 14th, 2018 - 1:22:pm
topbanner

മീടു ; തമിഴ് ഗായകന്‍ കാര്‍ത്തികും കുടുങ്ങി

suji
മീടു ; തമിഴ് ഗായകന്‍ കാര്‍ത്തികും കുടുങ്ങി

മീ ടു ചലഞ്ച് കോളിവുഡിലേക്ക് വ്യാപിക്കുകയാണ്. തമിഴിലെ പ്രശസ്ത ഗായകന്‍ കാര്‍ത്തികാണ് ഇത്തവണ ആരോപണത്തില്‍ കുടുങ്ങിയത്. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതിയാണ് കാര്‍ത്തികിനെതിരെ ആരോപണം ഉന്നയിച്ചത്.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്‍ത്തിക് ലൈംഗീക ചുവയോടെ സംസാരിച്ചുവെന്നും യുവതിയെ ഓര്‍ത്ത് സ്വയംഭോഗം ചെയ്യാറുണ്ടെന്നും പറഞ്ഞതായും യുവതി വെളിപ്പെടുത്തുന്നു. മീടു ചലഞ്ചുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ച സ്ത്രീയ്ക്ക് വേണ്ടി സന്ധ്യ മേനോനാണ് ആരോപണം ഉന്നയിച്ചത്. ട്വിറ്ററിലൂടെയാണ് ആരോപണം ന്നയിച്ചത്. യുവതിയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ സ്‌ക്രീന്‍ഷോട്ടും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

Read more topics: singer karthik, me too
English summary
me too against tamil singer karthik
topbanner

More News from this section

Subscribe by Email