Monday May 21st, 2018 - 8:40:pm
topbanner

മാസ്റ്റര്‍ പീസിന്റെ മാസ് ട്രെയിലര്‍ പുറത്തുവിട്ടു

Anju NC
മാസ്റ്റര്‍ പീസിന്റെ മാസ് ട്രെയിലര്‍ പുറത്തുവിട്ടു

മമ്മൂട്ടിയെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'മാസ്റ്റര്‍ പീസിന്റെ' ട്രെയിലര്‍ പുറത്തുവിട്ടു. പുലിമുരുകന് ശേഷം ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍ പീസ്. മാസ്റ്റര്‍ ഓഫ് മാസസ് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ക്യാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്. കൊല്ലം ഫാത്തിമ കോളേജാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ട്രാവന്‍കൂര്‍ മഹാരാജാസ് കോളേജിലെ വില്ലന്മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാനായെത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. സ്ഥിരം അടിപിടിയും പോലീസ് സ്‌റ്റേഷനും ഗാംഗ് വാറുമൊക്കെയായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ അവരെ മെരുക്കാനായാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. അയാള്‍ ആ കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. അവിടെ പഠിച്ചിരുന്ന സമയത്ത് ഇത്രയും പ്രശ്‌നക്കാരനായ ഒരു വിദ്യാര്‍ഥി വേറെയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് എഡ്ഡിയെ കോളേജ് പ്രിന്‍സിപ്പല്‍ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്.

ഭവാനി ദുര്‍ഗ എന്ന ഐപിഎസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പോലീസ് ഉദ്യോഗസ്ഥനായി എത്തുന്നുണ്ട്. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളേജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.

 

English summary
master piece official trailor

More News from this section

Subscribe by Email