topbanner
Thursday November 23rd, 2017 - 9:04:am
topbanner
Breaking News

നിവിനെ നായകനാക്കി ചിത്രം ചെയ്യുന്നില്ലെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട്

RAJANI
നിവിനെ നായകനാക്കി ചിത്രം ചെയ്യുന്നില്ലെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട്

നിവിന്‍ പോളിയെ നായകനാക്കി ചിത്രം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്.ആരാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് എന്നാണ് മാര്‍ട്ടിന്‍ ചോദിയ്ക്കുന്നത്. അടുത്ത ചിത്രത്തെ കുറിച്ച് ഞാന്‍ ഇപ്പോള്‍ ചിന്തിച്ചു പോലും തുടങ്ങിയിട്ടില്ല എന്നാണ് മാര്‍ട്ടിന്റെ പ്രതികരണം.

മമ്മൂട്ടിയെ നാകനാക്കി ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഛായാഗ്രാഹകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാന രംഗത്തെത്തിയത്. തുടര്‍ന്ന് ദുല്‍ഖറിനൊപ്പം എബിസിഡി, ചാര്‍ലി എന്നീ രണ്ട് ചിത്രങ്ങള്‍ ചെയ്തു.
2015 ല്‍ മലയാളം കണ്ട മികച്ച വിജയമായിരുന്നു ചാര്‍ലി എന്ന ചിത്രത്തിന്റേത്.

ചാര്‍ലിയിലൂടെ മാര്‍ട്ടിന്‍ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. ദുല്‍ഖറിന് മികച്ച നടനുള്ള പുരസ്‌കാരവും പാര്‍വ്വതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നേടിക്കൊടുത്തത് ചാര്‍ലിയാണ്. മികച്ച ഛായാഗ്രാഹണം, കലാ സംവിധാനം, തിരക്കഥ, സൗണ്ട് മിക്‌സിങ് തുടങ്ങിയ പുരസ്‌കാരങ്ങളും ചാര്‍ലി സ്വന്തമാക്കി.

English summary
martin prakad next film nivin not thinking
topbanner topbanner

More News from this section

Subscribe by Email