topbanner
Tuesday September 26th, 2017 - 2:13:am
topbanner

കോടീശ്വരനുമായുള്ള വിവാഹം; മനസ് തുറന്ന് മഞ്ജുവാര്യര്‍

r
കോടീശ്വരനുമായുള്ള വിവാഹം; മനസ് തുറന്ന് മഞ്ജുവാര്യര്‍

കോടീശ്വരനുമായുള്ള വിവാഹവാര്‍ത്തയോട് മനസ് തുറന്ന് മഞ്ജുവാര്യര്‍. ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് മനസ് തുറന്നത്. 'താന്‍ ഇതൊക്കെ കാണാറുണ്ട്. പക്ഷേ ഇത്തരം വാര്‍ത്തകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമേ നല്‍കുന്നുള്ളൂ. ഓരോരുത്തരും അവരവരുടെ ഇഷ്ടം പോലെ ഓരോന്ന് എഴുതും. സത്യം അതല്ലാത്തതുകൊണ്ട് ഒന്നും ആലോചിച്ച് ടെന്‍ഷനടിക്കാറില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ' മഞ്ജു പറഞ്ഞു.

ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വിവാഹമോചനത്തോടെയാണ് സിനിമയില്‍ സജീവമായത്. താരത്തിന്റെ രണ്ടാം വരവ് മലയാള സിനിമ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴുളള തിരക്കും മഞ്ജുവിന് ഇഷ്ടമാണ്.

തന്നെ തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളൊന്നും താരത്തെ തെല്ലും ബാധിക്കാറില്ല. മഞ്ജു ഉടന്‍ വിവാഹിതയാകുന്നുവെന്നും ഒരു കോടീശ്വരനാണ് വരനെന്നും പ്രചരണം. ഈ വാര്‍ത്തയോടാണ് താരത്തിന്റെ പ്രതികരണം.

 

English summary
marriage news manju explain the truth
topbanner topbanner

More News from this section

Subscribe by Email