Saturday February 23rd, 2019 - 7:09:pm
topbanner

മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തുന്ന വേട്ടയുടെ റിലീസ് നീട്ടി

NewsDesk
മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തുന്ന വേട്ടയുടെ റിലീസ് നീട്ടി

മഞ്ജു വാര്യരെ നായികയാക്കി രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയുടെ റിലീസ് നീട്ടിയതായി സൂചന. ചിത്രം ജനുവരി 29ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അന്ന് റിലീസുണ്ടാകില്ല. പകരം ചിത്രം മാര്‍ച്ചിലാവും തീയറ്ററുകളിലെത്തുകയെന്ന് റിപ്പോര്‍ട്ട്.

സംവിധായകന്‍ രാജേഷ് പിള്ളയ്ക്കുണ്ടായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകിയതാണ് റിലീസ് നീളാന്‍ കാരണമെന്നാണ് സൂചന. ഫെബ്രുവരിയോടെ ജോലികള്‍ പൂര്‍ത്തിയാക്കി റിലീസ് മാര്‍ച്ചിലാക്കാനാണ് നിലവിലെ ധാരണ.

ത്രില്ലര്‍ സ്വഭാവമുള്ള വേട്ടയില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. അരുണ്‍ലാല്‍ രാമചന്ദ്രനാണ് തിരക്കഥ.

Viral News

Read more topics: manjuwarrier, vetta realise
English summary
manjuwarrier vetta realise
topbanner

More News from this section

Subscribe by Email