Thursday September 20th, 2018 - 8:33:pm
topbanner
Breaking News

രാമലീലയെ പിന്തുണച്ചതിന് കാരണം ഇതായിരുന്നുവെന്ന് മഞ്ജു

rajani v
രാമലീലയെ പിന്തുണച്ചതിന് കാരണം ഇതായിരുന്നുവെന്ന് മഞ്ജു

അവസാനം മഞ്ജുവാര്യര്‍ തന്റെ മനസ് തുറന്നുകൊണ്ട് ദിലീപിന്റെ സിനിമയെ പിന്തുണച്ച കാരണം വ്യക്തമാക്കിയിരിക്കുകയാണ്. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ റിലീസ് പ്രതിസന്ധി നേരിട്ട ചിത്രമാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിച്ചത്.

നടന്‍ അറസ്റ്റിലായ ദിവസങ്ങളില്‍ ജനരോഷം ആളികത്തുകയും നടനെതിരെ ആരാധകര്‍ തിരിയുകയും ചെയ്തിരുന്നു. സിനിമാരംഗത്ത് നിന്ന് നിരവധി ആളുകള്‍ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ നടി മഞ്ജു വാര്യര്‍ നല്‍കിയ പിന്തുണയായിരുന്നു. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സ് തുറന്നത്.

'ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നത്.സിനിമ എന്നാല്‍ ഒരു കൂട്ടായ്മയാണ്. നല്ല സിനിമകള്‍ വിജയിക്കുക എന്നത് മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ആവശ്യമാണ്. ഞാന്‍ അഭിനയിച്ച ഉദാഹരണം സുജാതയും അതെ ഒരു ടീം വര്‍ക്കാണ്. എല്ലാ സിനിമയ്ക്കും അത് അര്‍ഹിക്കുന്ന അംഗീകാരം കിട്ടണം എന്നാണ് എന്റെ ആഗ്രഹം.സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എന്റെ ആഗ്രഹവും അതു തന്നെയാണ്. നല്ല ഉദ്ദേശത്തോടുകൂടി തന്നെയാണ് ഞാന്‍ രാമലീലയ്ക്ക് പിന്തുണ നല്‍കിയത്'- മഞ്ജു പറഞ്ഞു.

 

Read more topics: manjuwarrier, support, dileep film
English summary
manjuwarrier support dileep film ramaleela reason
topbanner

More News from this section

Subscribe by Email