topbanner
Wednesday November 22nd, 2017 - 11:50:pm
topbanner
Breaking News

തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനെത്തിയ മഞ്ജുവാര്യര്‍ക്കെതിരെ വധഭീഷണി

rajani v
തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനെത്തിയ മഞ്ജുവാര്യര്‍ക്കെതിരെ വധഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനെത്തിയ മഞ്ജു വാര്യര്‍ക്കെതിരെ വധഭീഷണിയെന്ന് വാട്‌സ്ആപ്പ് സന്ദേശം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ സംഭവം എത്തിച്ചു. എന്നാല്‍ ചെങ്കല്‍ചൂള കോളനിയില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഒന്ന് നടന്നില്ലെന്നാണ് സിനിമാക്കാര്‍ പറഞ്ഞത്.

കുറച്ചു ദിവസങ്ങളായാണ് ചെങ്കല്‍ചൂളയില്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഇന്നലെ വൈകുന്നേരം ഒരു സംഘം യുവാക്കള്‍ നടി ടഞ്ഞുവച്ച് വധഭീഷണി മുഴക്കുകയായിരുന്നു. എന്നാല്‍ ആരോപണം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തള്ളി. ചെങ്കല്‍ച്ചൂള കോളനിയിലെ സാധാരണ സ്ത്രീയായി മഞ്ജു അഭിനയിക്കുന്ന സിനിമയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു കോളനി സ്ത്രീയായി അഭിനയിക്കുന്നത്. വിധവയും പതിനഞ്ച് വയസ്സുള്ള മകളുടെ അമ്മയുമാണ് സുജാത. രാവിലെയും വൈകിട്ടും പലതരം ജോലികള്‍ ചെയ്താണ് ജീവിക്കുന്നത്. മകളെ വളര്‍ത്താന്‍ പാടുപെടുന്ന അമ്മയുടെ കഥ. അനശ്വരയാണ് മകളായി അഭിനയിക്കുന്നത്.
തിരുവനന്തപുരം ചെങ്കല്‍ച്ചൂള കോളനിയാണ് സിനിമ പൂര്‍ണമായും ചിത്രീകരിക്കുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാന സഹായി ആയിരുന്നു ഫാന്റം പ്രവീണ്‍. മാര്‍ട്ടിന്‍ പ്രക്കാട്ടും സിനിമയുമായി സഹകരിക്കുന്നുണ്ട്. ഇത്തരത്തിലൊരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജുവിന് നേരെ ആക്രമണവും ഭീഷണിയും ഉണ്ടാകുന്നത്. രണ്ട് ദിവസമായി ഷൂട്ടിങ് സെറ്റില്‍ ചിലര്‍ അലങ്കോലപ്പെടുത്തുന്നത് സാധാരണയായിരുന്നു. ഇതിനെ സെറ്റിലുള്ളവര്‍ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുമായിരുന്നു. ഇതിനിടെയാണ് മഞ്ജുവിനെ ഇന്നലെ രാത്രി ചിലര്‍ തടഞ്ഞു വച്ചത്. ഭീഷണിയും ഉയര്‍ത്തി.

നിലപാടുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സിനിമാ ഷൂട്ടിങ് തന്നെ അവസാനിപ്പിക്കുമെന്നും പറഞ്ഞു. മഞ്ജു ആകെ പകച്ചു പോയി. പിന്നീട് സെറ്റിലുള്ളവര്‍ അനുരജ്ഞനത്തിന് എത്തുകയും മഞ്ജുവിനെ മോചിപ്പിക്കുകയുമായിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിക്കേണ്ടെന്ന ധാരണയിലുമെത്തി.

ചെങ്കല്‍ചൂള കോളനയിലെ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവരം നല്‍കിയത് കോളനിവാസിയായ ശരത് എന്ന പയ്യനാണ്.ഈ വ്യക്തി അറിയിച്ച കാര്യങ്ങളില്‍ അദ്ദേഹം ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഈ വാദം പൂര്‍ണ്ണമായും നിഷേധിക്കുന്നു. ഇത് തെറ്റിദ്ധാരണജനകവും അബദ്ധജടിലവുമാണെന്നും അവര്‍ അറിയിക്കുന്നു.

പ്രമുഖയായ വ്യക്തിക്കെതിരെ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ട് വരുന്നതിന് വേണ്ടി മാധ്യമശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് എന്റെ പോസ്റ്റിന്റെ ഉദ്ദേശ്യം. ഞാന്‍ നല്‍കിയത് വാര്‍ത്തയല്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത്തരം ഒരു വിവരത്തിന്റെ സത്യാവസ്ഥ പരിശോധിക്കുന്നതിന് വേണ്ടി ശ്രയില്‍പ്പെടുത്തുക മാത്രമാണമെന്നും സന്ദേശം ഇട്ടയാള്‍ പ്രതികരിച്ചു.

English summary
manjuwarrier shootingsite whatsapp message
topbanner topbanner

More News from this section

Subscribe by Email