Thursday June 20th, 2019 - 8:52:pm
topbanner
topbanner

മോഹന്‍ലാലിനൊപ്പമാണോ മമ്മൂട്ടിക്കൊപ്പമാണോ അഭിനയിക്കാന്‍ താല്‍പര്യം;ചോദ്യം കേട്ട മഞ്ജുവിന്റെ മറുപടി ഇങ്ങനെ.....

rajani v
മോഹന്‍ലാലിനൊപ്പമാണോ മമ്മൂട്ടിക്കൊപ്പമാണോ അഭിനയിക്കാന്‍ താല്‍പര്യം;ചോദ്യം കേട്ട മഞ്ജുവിന്റെ മറുപടി ഇങ്ങനെ.....

മോഹന്‍ലാലിനൊപ്പമാണോ മമ്മൂട്ടിക്കൊപ്പമാണോ അഭിനയിക്കാന്‍ താല്‍പര്യമെന്ന ചോദ്യത്തോട് പ്രതികരിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍. താന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്ന് മഞ്ജുവാര്യര്‍ പറഞ്ഞത്.ഏതെങ്കിലും സംവിധായകരോ നിര്‍മാതാക്കളോ മമ്മൂക്കയും താനുമുള്ള ഒരു പ്രൊജക്ടുമായി വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മഞ്ജു പറഞ്ഞു.

'റിപ്പോര്‍ട്ടര്‍ ടിവി'യുടെ മീറ്റ് ദിഎഡിറ്റേഴ്സ് പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മനസ് തുറന്നത്. 'മോഹന്‍ലാല്‍' എന്ന മഞ്ജുവാര്യര്‍ ചിത്രം വിഷു റിലീസായി തിയേറ്ററുകളില്‍ എത്തുകയാണ്.ഈ വര്‍ഷം തന്നെ ഒരു അന്യഭാഷാ ചിത്രത്തിലും അഭിയിക്കുമെന്നും മഞ്ജു അറിയിച്ചു.

ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാം ശരിയായി വരുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ ആ പ്രൊജക്ട് നടക്കുമെന്നും മഞ്ജു വ്യക്തമാക്കി. അതേസമയം, സിനിമ സംവിധാനം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ സംവിധാനം തനിക്ക് അറിയാവുന്ന മേഖലയല്ലെന്നും സിനിമാ സംവിധാനത്തിനില്ലെന്നും മഞ്ജു വാര്യര്‍ അറിയിച്ചു.

ആറാം തമ്ബുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബെദ്ലഹേം, എന്നും എപ്പോഴും എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം മഞ്ജുവാര്യര്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മഞ്ജുവാര്യര്‍ -മമ്മൂട്ടി ചിത്രം ഇതുവരെ ഇറങ്ങിയിട്ടില്ല.

 

 

 

 

English summary
manjuwarrier response mammooty mohanlal
topbanner

More News from this section

Subscribe by Email